city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സഹകരണമേഖലയെ തകര്‍ക്കാനുള്ള നീക്കത്തിനെതിരെ സായാഹ്ന ധര്‍ണ്ണ നടത്തി

കാസര്‍കോട്: (www.kasargodvartha.com 22/11/2016) പ്രചാരത്തിലുണ്ടായിരുന്ന 500, 1000 രൂപാ നോട്ടുകള്‍ പിന്‍വലിച്ചതിന്റെ മറവില്‍ സഹകരണ ബാങ്കിങ് മേഖലയെതകര്‍ക്കാനുള്ള ഗൂഢനീക്കത്തില്‍ പ്രതിഷേധിച്ച് കാസര്‍കോട് ജില്ലാ സഹകരണ ബാങ്ക്ജീവനക്കാരുടെ നേതൃത്വത്തില്‍ സായാഹ്ന ധര്‍ണ്ണ നടത്തി. അസാധുവാക്കിയ നോട്ടുകള്‍ സ്വീകരിക്കുന്നതില്‍ നിന്നും ആര്‍ബിഐ ലൈസന്‍സുള്ള ജില്ലാ സഹകരണ ബാങ്കുകളെമാറ്റി നിര്‍ത്തിയ നടപടി പിന്‍വലിക്കുക. സഹകരണ ബാങ്കുകളിലെ നിക്ഷേപം കൊള്ളയടിക്കാനുള്ളസ്വകാര്യ ബാങ്കുകളുടെ നീക്കം തടയുക തുടങ്ങിയആവശ്യങ്ങളുന്നയിച്ച് സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് നടന്ന ധര്‍ണ്ണ സി ഐ ടി യു ജില്ലാ ജനറല്‍ സെക്രട്ടറി ടി കെ രാജന്‍ ഉദ്ഘാടനം ചെയ്തു.

ജില്ലാ സഹകരണ ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ജില്ലാ സെക്രട്ടറി എം ജയകുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സഹകരണ ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ് പി കുമാരന്‍, ജില്ലാ സഹകരണ ബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസ് ഓര്‍ഗനൈസിംഗ് സെക്രട്ടറി പി എസ് ഗിരീഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ സഹകരണ ബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസ് സെക്രട്ടറി എ പ്രകാശ് റാവു സ്വാഗതവും പ്രസിഡന്റ് സതീഷ് കരിങ്ങാട് നന്ദിയും പറഞ്ഞു.

സഹകരണമേഖലയെ തകര്‍ക്കാനുള്ള നീക്കത്തിനെതിരെ സായാഹ്ന ധര്‍ണ്ണ നടത്തി

Keywords: Kasaragod, Bank, Co-operation-bank, Employees, Dharna, Demonetization targets co-operative banks: employees conduct evening Darna.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia