ബാങ്കില്‍ നിന്നും തുക പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണം ഉള്ളതിനാല്‍ കരാര്‍ ഉടമ്പടി സമയം നീട്ടിത്തരണം: യൂത്ത് വിംഗ്
Nov 15, 2016, 09:10 IST
കാസര്‍കോട്: (www.kasargodvartha.com 15/11/2016) ബാങ്കില്‍ നിന്നും തുക പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണം ഉള്ളതിനാല്‍ കരാരുകാര്‍ക്ക് ഉടമ്പടി സമയം നീട്ടിത്തരണമെന്ന് കേരള ഗവ. കോണ്‍ട്രാക്‌റ്റേഴ്‌സ് യൂത്ത് വിംഗ് കാസര്‍കോട് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു.
കേന്ദ്രസര്‍ക്കാര്‍ 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ച സാഹചര്യത്തില്‍ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിമൂലം ബാങ്കില്‍ നിന്നും തുക പിന്‍വലിക്കുന്നതിന് കടുത്ത നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ കരാര്‍ പ്രവൃത്തി ഏറ്റെടുത്തിട്ടുള്ള കരാറുകാര്‍ക്ക് കരാര്‍ ഉടമ്പടി ചെയ്യാന്‍ സാധിക്കാത്തതിനാല്‍ ബാങ്കില്‍ നിന്നും തുക പിന്‍വലിക്കാനുള്ള നിയന്ത്രണം നീക്കുന്നതുവരെ നോട്ടീസ് നല്‍കിയിട്ടുള്ള കരാറുകാര്‍ക്ക് ഉടമ്പടി സമയം നീട്ടിത്തരണം. ട്രഷറിയില്‍ ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്നും കോണ്‍ട്രാക്‌റ്റേഴ്‌സ് യൂത്ത് വിംഗ് ആവശ്യപ്പെട്ടു.
നിര്‍മ്മാണത്തിന് അവശ്യമായ സാധനസാമഗ്രികളുടെ രൂക്ഷമായ ദൗര്‍ലഭ്യം മൂലം കരാര്‍ മേഖല സ്തംഭനാവസ്ഥയിലാണ്. എസ്‌കവേറ്റര്‍, ടിപ്പര്‍ ലോറി തുടങ്ങിയവ സമരത്തിലായതും ക്രഷര്‍, മണല്‍, മണ്ണ് തുടങ്ങിയവയുടെ നിയന്ത്രണവും എത്രയും പെട്ടന്ന് പരിഹരിച്ച് നിര്‍മ്മാണ മേഖലയെ പൂര്‍വ്വ സ്ഥിതിയിലാക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
പ്രസിഡന്റ് ടി കെ അബ്ദുല്‍ നസീറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം മൊയ്തീന്‍ ചാപ്പാടി ഉദ്ഘാടനം ചെയ്തു. ബോസ് ഷെരീഫ്, എം എ നാസര്‍, സി എല്‍ റഷീദ് ഹാജി, നിസാര്‍ കല്ലട്ര എന്നിവര്‍ പ്രസംഗിച്ചു. യൂത്ത് വിംഗ് ജില്ലാ സെക്രട്ടറി മാര്‍ക്ക് മുഹമ്മദ് കുഞ്ഞി സ്വാഗതവും ട്രഷറര്‍ ജാസിര്‍ ചെങ്കള നന്ദിയും പറഞ്ഞു.
Keywords: Kasaragod, Bank, Cash, Contractors, District, Committee, Contractors Youth Wing, Central Government, Sand, Demonetization contractors youth wing statement.