കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ ഉത്തരവ് ഉടന്‍ പിന്‍വലിക്കുക: കര്‍ഷകസംഘം
May 30, 2013, 19:19 IST
കാസര്‍കോട്: കാര്‍ഷിക വായ്പ നല്‍കുന്നതില്‍ നിന്ന് പ്രാഥമിക സഹകരണ സംഘങ്ങളെ വിലക്കുന്ന കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ ഉത്തരവ് ഉടന്‍ പിന്‍വലിക്കണമെന്ന് കര്‍ഷകസംഘം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഒരേസമയം കാര്‍ഷിക മേഖലയേയും സഹകരണ മേഖലലേയയും തകര്‍ക്കുന്ന സമീപനമാണ് ഈ ഇത്തരവിലൂടെ പുറത്തു വന്നിരിക്കുന്നത്. ഗ്രാമീണ കര്‍ഷകരെ ബ്ലേഡു കമ്പനികളുടെ കൊള്ളപ്പലിശയില്‍ നിന്ന് രക്ഷപെടുത്തുകയാണ് സഹകരണ സംഘങ്ങള്‍. കേരളത്തിലെ കാര്‍ഷിക മേഖലയെ ഒരു പരിധിവരെ സംരക്ഷിച്ചു നിര്‍ത്തുന്നതും ഈ സഹകരണ സംഘങ്ങളുടെ കാര്‍ഷിക വായ്പയാണ്.
സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങളെ തകര്‍ക്കുന്ന പ്രകാശ്ബക്ഷി കമ്മിറ്റി റിപോര്‍ട്ട് നടപ്പിലാക്കുന്നതിന്റെ ഭാഗമാണ് ഈ ഉത്തരവ്. കിസാന്‍ ക്രഡിറ്റ് കാര്‍ഡ് വഴി പ്രാഥമിക സഹകരണ സംഘങ്ങള്‍ മൂന്ന് ശതമാനം പലിശയക്ക് നല്‍കിയ കാര്‍ഷിക വായ്പകള്‍ ഇനി മുതല്‍ 13 ശതമാനം ഈടാക്കുന്ന കാര്‍ഷികകേതരര വായപയായി മാറും. ഇത് കര്‍ഷകന്റെ നട്ടെല്ലൊടിക്കും. കാര്‍ഷിക ഉള്‍പ്പന്നങ്ങളുടെ വിലത്തതകര്‍ച്ച, വളത്തിന്റെ അമിതമായ വിലക്കയറ്റം, സബ്‌സിഡി വെട്ടിക്കുറക്കല്‍ തുടങ്ങിയ കര്‍ഷക ദ്രോഹ നടപടികള്‍ക്ക് പുറമെയാണ് പുതിയ ഈ തീരുമാനം അടിച്ചേല്‍പ്പിച്ചത്.
ഇതിനെതിരെ മുഴുവന്‍ കൃഷിക്കാരും പ്രതിഷേധിക്കണമെന്ന് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് പി. ജനാര്‍ദനന്‍ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എം.വി. കോമന്‍ നമ്പ്യാര്‍, വി. നാരായണന്‍, ജില്ലാ സെക്രട്ടറി സി.എച്ച്. കുഞ്ഞമ്പു എന്നിവര്‍ സംസാരിച്ചു.
Keywords: National agriculture department, Order, Karshaka sangam, Protest, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News