city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

School | 100ലേറെ വർഷം പഴക്കം; ഷിറിബാഗിലു ഗവ. വെൽഫെയർ എൽപി സ്‌കൂൾ ഹൈസ്‌കൂളാക്കി ഉയർത്തണമെന്ന ആവശ്യം ശക്തമായി; എൽഡിഎഫ് നേതാക്കൾ വിദ്യാഭ്യസ മന്ത്രിയെ കണ്ടു

ഉളിയത്തടുക്ക: (www.kasargodvartha.com) 100ലേറെ വർഷം പഴക്കമുള്ള ഉളിയത്തടുക്ക ഷിറിബാഗിലു ഗവ. വെൽഫെയർ എൽപി സ്‌കൂൾ ഹൈസ്‌കൂളാക്കി ഉയർത്തണമെന്ന ആവശ്യം ശക്തമായി. ഇതുസംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടിക്ക് അഡ്വ. സിഎച് കുഞ്ഞമ്പു എംഎൽഎ മുഖേന എൽഡിഎഫ് മധൂർ പഞ്ചായത് പാർലമെന്ററി കമിറ്റി ഭാരവാഹികൾ നിവേദനം നൽകി. അനുകൂലമായ നടപടിയുണ്ടാകുമെന്ന് മന്ത്രി അറിയിച്ചു. ചേർന്ന് നൽകിയ നിവേദനത്തിൻമേൽ അനുകൂലമായ നടപടിയുണ്ടാകുമെന്ന് മന്ത്രി അറിയിച്ചു. സ്‌കൂളിന് സ്വന്തമായി ആറ് ഏകർ 68 സെന്റ് ഭൂമി കൈവശമുണ്ട്. മാത്രവുമല്ല, ഹൈസ്കൂളായി ഉയർത്തുന്നതിനുള്ള പശ്ചാത്തല സൗകര്യവുമുണ്ട്.
               
School | 100ലേറെ വർഷം പഴക്കം; ഷിറിബാഗിലു ഗവ. വെൽഫെയർ എൽപി സ്‌കൂൾ ഹൈസ്‌കൂളാക്കി ഉയർത്തണമെന്ന ആവശ്യം ശക്തമായി; എൽഡിഎഫ് നേതാക്കൾ വിദ്യാഭ്യസ മന്ത്രിയെ കണ്ടു

1920 ലാണ് സ്‌കൂൾ സ്ഥാപിതമായത്. ഉളിയത്തടുക്ക, ഉളിയ, പുളിക്കൂർ, ഷിരിബാഗിലു പ്രദേശങ്ങളിൽ താമസിച്ചിരുന്ന ഹരിജൻ വിഭാഗത്തിന്റെ വിദ്യാഭ്യാസത്തിനു വേണ്ടിയാണ് ഈ സ്ഥാപനം ആരംഭിച്ചത്. പിന്നീട് ഇത് സർകാരിന് കെെമാറുകയായിരുന്നു. അഞ്ചാം ക്ലാസ് വരെയാണ് ഇവിടെ പഠന സൗകര്യമുള്ളത്. നിലവിൽ മലയാളം, കന്നഡ വിഭാഗങ്ങളിലായി 337 കുട്ടികൾ പഠനം നടത്തുന്നു. ഹെഡ്‌മാസ്റ്റർ അടക്കം 21 അധ്യാപകരാണ് സേവനമനുഷ്ഠിക്കുന്നത്. അഞ്ചാം ക്ലാസിലെ പഠനശേഷം വിദ്യാർഥികൾക്ക് കിലോമീറ്ററുകൾ ദൂരത്തുള്ള മറ്റ് സ്കൂളുകളെ ആശ്രയിക്കേണ്ടിവരുന്നതായി മധൂർ പഞ്ചായത് അംഗം പിഎ ബശീർ കാസർകോട് വാർത്തയോട് പറഞ്ഞു.
           
School | 100ലേറെ വർഷം പഴക്കം; ഷിറിബാഗിലു ഗവ. വെൽഫെയർ എൽപി സ്‌കൂൾ ഹൈസ്‌കൂളാക്കി ഉയർത്തണമെന്ന ആവശ്യം ശക്തമായി; എൽഡിഎഫ് നേതാക്കൾ വിദ്യാഭ്യസ മന്ത്രിയെ കണ്ടു

പത്താം ക്ലാസ് വരെ ദൂരയാത്രകൾ ഒഴിവാക്കി ഇതേ സ്കൂളിൽ പഠിക്കാൻ അവസരം ഒരുക്കണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം. പതിറ്റാണ്ടുകളായി പ്രദേശവാസികൾ ഈ ആവശ്യം ഉയർത്തിവരുന്നുണ്ടെങ്കിലും അധികൃതരിൽ നിന്ന് അനുകൂല നടപടികളൊന്നും ഉണ്ടായിട്ടില്ല. സാമ്പത്തികമായും സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്ന പ്രദേശത്തിന്റെ ഉന്നമനത്തിന് ഷിറിബാഗിലു ഹൈസ്‌കൂളിനെ ഹൈസ്‌കൂളായി ഉയർത്തുന്നതിലൂടെ സാധിക്കുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്.
          
102 വർഷത്തെ പ്രൗഢിയുമായി നിലകൊള്ളുന്ന ഷിറിബാഗിലു സ്‌കൂൾ അപ്ഗ്രേഡ് ചെയ്യണമെന്നാവശ്യപ്പെട്ട് സിപിഎം ഏരിയ സെക്രടറി കെഎ മുഹമ്മദ്‌ ഹനീഫിന്റെ നേതൃത്വത്തിലാണ് എൽഡിഎഫ് നേതാക്കൾ മന്ത്രിയെ കണ്ടത്. പഞ്ചായത് അംഗങ്ങളായ പിഎ ബശീർ, സി ഉദയകുമാർ, പിടിഎ വൈസ് പ്രസിഡൻ്റ് ടികെ പ്രതിഭ, പിസി ജയചന്ദ്രൻ, നാസർ എന്നിവർ ഒപ്പമുണ്ടായിരുന്നു. കാസർകോട് വികസന പാകേജ് പദ്ധതിയിൽ ഉപയോഗപ്പെടുത്തി സ്കൂളിനായി നിർമിച്ച പുതിയ കെട്ടിടം നവംബർ 29 ന് വിദ്യാഭ്യാസ മന്ത്രി ഉദ്ഘാടനം ചെയ്യും.

Keywords: Demand to upgrade Welfare LP School into High School, News, Top-Headlines, Uliyathaduka, Kasaragod, School, LDF, Madhur, Panchayath.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia