city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബദിയഡുക്ക ടൗണിലെ ബീവറേജസ് ഔട്ട്‌ലെറ്റ് അടച്ച് പൂട്ടണമെന്ന ആവശ്യം ശക്തം

ബദിയഡുക്ക: (www.kasargodvartha.com 27/03/2015) ബദിയടുക്ക ടൗണില്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിച്ച് വരുന്ന ബീവറേജസ് ഔട്ട്‌ലെറ്റ് അടച്ച് പൂട്ടണമെന്ന ആവശ്യം വീണ്ടും ശക്തമാകുന്നു. ദിനംപ്രതി നിരവധി യാത്രക്കാര്‍ എത്തിച്ചേരുന്ന ബസ് സ്റ്റാന്‍ഡ് പരിസരത്തെ ഈ ഔട്ട്‌ലെറ്റ് ഏറെ ബുദ്ധിമുട്ടാക്കുകയാണെന്നും എത്രയും പെട്ടെന്ന് അടച്ചുപൂട്ടാനുള്ള നടപടി വേണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

സ്ത്രീകളും കുഞ്ഞുങ്ങളുമടങ്ങുന്ന യാത്രക്കാര്‍ കുടിച്ച് പൂസാവുന്ന മദ്യപന്മാരുടെ തെറിയഭിഷേകത്തിന് ഇരയാവുന്നത് ഇവിടുത്തെ നിത്യ കാഴ്ചയാണ്. കൂടാതെ തൊട്ടടുത്തുള്ള ക്ലീനിക്കിലെത്തുന്ന രോഗികള്‍ വരെ വളരെ ഭയത്തോടെയാണ് ഇതിനെ കാണുന്നത്. ഇത്തരം ക്ലീനിക്കുകള്‍ക്ക് സമീപത്ത് ഔട്ട്‌ലെറ്റ് പ്രവര്‍ത്തിക്കാന്‍ പാടില്ലെന്ന ഹൈക്കോടതി വിധി കാറ്റില്‍ പറത്തിയാണ് ഇവിടെ ഔട്ട്‌ലെറ്റ് പ്രവര്‍ത്തിക്കുന്നത്.

ഇതിനെതിരെ നാട്ടുകാര്‍ ശക്തമായി പ്രതിഷേധിക്കുകയും കഴിഞ്ഞ സെപ്തംബറില്‍ കെ.പി.സി.സി. പ്രസിഡണ്ട് വി.എം. സുധീരനും, ടി.എന്‍ പ്രതാപന്‍ എം.എല്‍.എ ക്കുമടക്കം നിവേദനവും നല്‍കിയിരുന്നു. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് കഴിഞ്ഞ നംവബര്‍ ആറിന് ബദിയടുക്ക ഗ്രാമ പഞ്ചായത്ത് പ്രത്യേക മീറ്റിംഗില്‍ വെച്ച് ഔട്ട്‌ലെറ്റിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെടാന്‍ തീരുമാനിക്കുകയും ചെയ്‌തെങ്കിലും ഇതുവരെയായി യാതൊരു നടപടിയും അധികൃതര്‍ കൈകൊണ്ടിട്ടില്ല.

ബദിയഡുക്ക ടൗണിലെ ബീവറേജസ് ഔട്ട്‌ലെറ്റ് അടച്ച് പൂട്ടണമെന്ന ആവശ്യം ശക്തം
അതിനിടെ ലൈസന്‍സ് പുതുക്കി ഔട്ട്‌ലെറ്റ് നിലനിര്‍ത്തുന്നതിന് ചിലര്‍ തിരുവനന്തപുരത്തെത്തി കരുക്കള്‍ നീക്കിക്കൊണ്ടിരിക്കുന്നതായി വിവരമുണ്ട്. ജനങ്ങള്‍ക്ക് ഏറെ പ്രയാസം സൃഷ്ടിക്കുന്ന ബീവറേജസ് ഔട്ട്‌ലെറ്റ് എത്രയും പെട്ടെന്ന് അടച്ചു പൂട്ടണമെന്നും ലൈസന്‍സ് പുതുക്കി നല്‍കരുതെന്നും ബദിയഡുക്കയിലെ യുവകൂട്ടായ്മയായ പ്രതികരണവേദി പഞ്ചായത്ത് സെക്രട്ടറിക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു. ലൈസന്‍സ് പുതുക്കി നല്‍കി ഔട്ട്‌ലെറ്റ് നിലനിര്‍ത്താനാണ് പഞ്ചായത്ത് അധികൃതരുടെ ശ്രമമെങ്കില്‍ ശക്തമായ ബഹുജന പ്രക്ഷോഭങ്ങളും പ്രതിഷേധസമരങ്ങളും സംഘടിപ്പിക്കുമെന്ന് പ്രതികരണവേദി ഭാരാവാഹികള്‍ പറഞ്ഞു.

മുഹമ്മദ് കുഞ്ഞി, അഹ്മദ് ശരീഫ്, രാജീവ്, അബ്ദുല്ല, റഫീഖ്, അബ്ദുല്‍ സക്കീര്‍, അബ്ദുല്‍ ഹമീദ്, മുനീര്‍, ജോസ് ക്രാസ്റ്റ, അഷ്‌റഫ്, അഹ് മദ്, ലത്വീഫ്, ജോയ് കല്ലൂര്‍, ഗംഗാധരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Related News: 
ബദിയടുക്ക ടൗണിലെ ബിവറേജസ് ഔട്ട്‌ലെറ്റ് പൂട്ടിക്കാന്‍ വിഎം സുധീരന് നിവേദനവുമായി നാട്ടുകാര്‍

Keywords : Kasaragod, Kerala, Badiyadukka, Natives, Beverages Outlet, Shut off. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia