ബാങ്ക് വായ്പ എടുത്ത കര്‍ഷകരുടെ പലിശ ഒഴിവാക്കണം: സ്വതന്ത്ര കര്‍ഷക സംഘം
Sep 4, 2015, 11:00 IST
കാസര്‍കോട്: (www.kasargodvartha.com 04/09/2015) കാര്‍ഷിക ആവശ്യങ്ങള്‍ക്ക് വേണ്ടി ബാങ്കുകളില്‍ നിന്ന് വായ്പ എടുത്ത കര്‍ഷകരുടെ പലിശ ഒഴിവാക്കണമെന്ന് സ്വതന്ത്ര കര്‍ഷക സംഘം കാസര്‍കോട് ജില്ലാ പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു. പ്രകൃതിക്ഷോഭവും പലവിധ രോഗങ്ങളും വന്യജീവി ആക്രമണവും മൂലവും കൃഷിനശിച്ച കര്‍ഷകരെ ദ്രോഹിക്കുന്ന ബാങ്ക് അധികൃതരുടെ നടപടിയില്‍ യോഗം പ്രതിഷേധം രേഖപ്പെടുത്തി.
പ്രസിഡണ്ട് എം. കുഞ്ഞാമ്മദ് പുഞ്ചാവിയുടെ അധ്യക്ഷതയില്‍ മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി ഖമറുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി കെ.ബി മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു. കല്ലട്ര അബ്ദുല്‍ ഖാദര്‍, സി.എം.എ ഖാദര്‍ ഹാജി, സി.എ അബ്ദുല്ല കുഞ്ഞി, സി.കെ.പി അഹമ്മദ് കുഞ്ഞി ഹാജി, ബി.എച്ച് അബ്ദുല്‍ ഹമീദ്, കെ. ഹുസൈനാര്‍ പടന്ന, കെ.എം മൂസഹാജി കിന്നിംഗാര്‍, ഇ.ആര്‍ ഹമീദ്, എം.എം ഇബ്രാഹിം മൊഗര്‍, ഇ. അബൂബക്കര്‍ ഹാജി, ഇബ്രാഹിം ഖലീല്‍ മരിക്കെ, ബി.കെ.എ. ഖാദര്‍ ഹാജി, മൊയ്തീന്‍ മളി, എ.എ അബ്ദുര്‍ റഹ് മാന്‍, എസ്.പി സലാഹുദ്ദീന്‍, അബ്ബാസ് ബന്താട്, എ.പി ഹസൈനാര്‍, ബി.കെ ഹംസ ആലൂര്‍, കൊവ്വല്‍ അബ്ദുല്‍ റഹ് മാന്‍, ഇബ്രാഹിം ഹാജി പാലാട്ട്, സി.പി ഖമറുദ്ദീന്‍, എന്‍.പി അബ്ദുര്‍ റഹ് മാന്‍ ഹാജി, ഒ.ടി അഹമ്മദ് ഹാജി, ബി.സി.എ റഹ് മാന്‍, പി. ഷരീഫ് ഹാജി എന്നിവര്‍ സംബന്ധിച്ചു. ഹസ്സന്‍ നെക്കര നന്ദി പറഞ്ഞു.

Keywords : Kasaragod, Kerala, Meeting, Farmer, Bank Loan.