city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വാഹനാപകടം തുടര്‍ക്കഥയായ ചൗക്കി ജംഗ്ഷനില്‍ ട്രാഫിക് സംവിധാനം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് കളക്ടര്‍ക്ക് നിവേദനം

ചൗക്കി: (www.kasargodvartha.com 07.04.2017) വാഹനാപകടം തുടര്‍ക്കഥയായ ചൗക്കി ജംഗ്ഷനില്‍ ട്രാഫിക് സംവിധാനം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് കളക്ടര്‍ക്ക് നിവേദനം. രണ്ട് മാസത്തിനിടയില്‍ പത്രപ്രവര്‍ത്തകനും നുസ്‌റത്ത് ക്ലബ്ബ് പ്രസിഡണ്ടുമായിരുന്ന മുത്തലിബ് അടക്കം രണ്ട് ജീവന്‍ നഷ്ടപ്പെട്ടു. ഇതിനു മുമ്പും വാഹന അപകടത്തില്‍ നിരവധി ജീവനുകള്‍ പൊലിഞ്ഞിട്ടുണ്ടെന്ന് നുസ്‌റത്ത് ആര്‍ടസ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ഭാരവാഹികള്‍ കളക്ടര്‍ക്ക് നല്‍കിയ നിവേദനത്തില്‍ ബോധിപ്പിച്ചു. ആയിരക്കണക്കിന് വാഹനങ്ങള്‍ ദേശീയ പാതയിലൂടെയും, കമ്പാര്‍-ഭെല്‍-ഉളിയത്തടുക്ക- വിദ്യാനഗര്‍എന്നീ റോഡുകളിലൂടെയും വാഹനങ്ങള്‍ വരികയും കടന്ന് പോവുകയും ചെയ്യുന്നു.

വാഹനാപകടം തുടര്‍ക്കഥയായ ചൗക്കി ജംഗ്ഷനില്‍ ട്രാഫിക് സംവിധാനം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് കളക്ടര്‍ക്ക് നിവേദനം

ചൗക്കി ജംഗ്ഷനില്‍ ഒരു ട്രാഫിക് സംവിധാനവും നിലവിലില്ല. ബസുകള്‍ കാത്തിരിപ്പ് കേന്ദ്രത്തില്‍ നിര്‍ത്താതെ തോന്നിയ സ്ഥലങ്ങളിലാണ് നിര്‍ത്തുന്നത്. കാല്‍നട യാത്ര പോലും ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണ് ഉള്ളത്. പല തവണ വിവിധ സംഘടനകള്‍ ഇതിന് മുമ്പും കളക്ടര്‍ അടക്കമുള്ള ഭരണാധികാരികളോട് ഇക്കാര്യത്തില്‍ ആവശ്യപ്പെട്ടുവെങ്കിലും ഒരു നടപടിയും ഇത് വരെ സ്വീകരിച്ചില്ല.


അപകടം കണക്കിലെടുത്ത് ചൗക്കി ജംഗ്ഷനില്‍ സീബ്രാലൈന്‍, ബസുകള്‍ കാത്തിരിപ്പ് കേന്ദ്രത്തില്‍ നിര്‍ത്തുന്നതിനുള്ള സംവിധാനം, സ്പീഡ് ബ്രേക്കര്‍, സ്പീഡ് കുറക്കാനുള്ള മഞ്ഞ ലൈറ്റ് ചൗക്കി, ജംഗ്ഷനില്‍ സ്ഥിരമായി ട്രാഫിക് പോലീസിനെ നിര്‍ത്തിക്കാനുള്ള സംവിധാനം ഉണ്ടാക്കണമെന്നും കളക്ടറോട് ആവശ്യപ്പെട്ടു.

മനുഷ്യ ജീവന്റെ പ്രാണ വേദന കണ്ട് ജനങ്ങള്‍ അന്താളിച്ച് പോവുന്നു. കളക്ടര്‍ നേരിട്ട് ചൗക്കി ജംഗ്ഷന്‍ സന്ദര്‍ശിച്ച് വേണ്ട നടപടി സ്വീകരിക്കണമെന്നാണ് ചൗക്കി നുസ്‌റത്ത് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ഭാരവാഹികള്‍ നിവേദനത്തില്‍ ആവശ്യപ്പെട്ടത്. നിവേദക സംഘത്തില്‍ മഹ് മൂദ് കുളങ്കര, ഹമീദ് കാവില്‍, കരീം ചൗക്കി, ബഷീര്‍ മൂപ്പ, നാസര്‍, എന്‍ എ സുഹൈല്‍ എന്നിവര്‍ ഉണ്ടായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Chowki, Accident, Club, Vehicles, Bus, Kerala, Traffic facility, Collector, Petition, Zebra line, Speed breaker, Demand for traffic junction in Chowki; Memorandum submitted to collector.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia