city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ദുരന്തങ്ങള്‍ സംഭവിക്കുന്നതിനു മുമ്പ് ദേശീയപാതയിലെ കുഴികള്‍ നികത്താന്‍ നടപടി വേണം: മൊഗ്രാല്‍ ദേശീയ വേദി

മൊഗ്രാല്‍: (www.kasargodvartha.com 18/07/2016) പെര്‍വാഡ് മുതല്‍ അണങ്കൂര്‍ വരെയുള്ള ദേശീയ പാതയില്‍ രൂപപ്പെട്ടിരിക്കുന്ന അപകട സാധ്യതയേറെയുള്ള കുഴികള്‍ നികത്താനുള്ള അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് മൊഗ്രാല്‍ ദേശീയവേദി ആവശ്യപ്പെട്ടു. പല കുഴികളും ആഴമേറിവരികയാണ്.

ഇരുചക്ര വാഹനങ്ങള്‍ കുഴിയില്‍ വീണ് അപകടങ്ങള്‍ സംഭവിക്കുന്നത് നിത്യ കാഴ്ചയാണ്. കാലവര്‍ഷത്തിന്റെ കാരണം പറഞ്ഞ് അറ്റകുറ്റ പണി വൈകിച്ചാല്‍ വന്‍ ദുരന്തങ്ങള്‍ക്കായിരിക്കും വഴിവെക്കുക. റീ ടാറിങ്ങിനെന്ന പേരില്‍ ടെണ്ടര്‍ നടപടികള്‍ക്കായി കാത്തുനിന്നാല്‍ കഴിഞ്ഞ വര്‍ഷം തലപ്പാടികുമ്പള റോഡിനുണ്ടായ ശോചനീയാവസ്ഥ തന്നെയായിരിക്കും ആവര്‍ത്തിക്കപ്പെടുക.

ടാര്‍ ഉപയോഗിച്ചു അറ്റകുറ്റ പണി നടത്തിയാല്‍ പൊതു ജനങ്ങളുടെ നടുവൊടിക്കുന്ന അഗാധ ഗര്‍ത്തങ്ങള്‍ക്ക് ഒരു പരിധി വരെ മോചനമാവും. വന്‍ ദുരന്തങ്ങള്‍ക്ക് കാത്തു നില്‍ക്കാതെ ജനപ്രതിനിധികളും ദേശീയപാത അധികൃതരും ഉണര്‍ന്നു പ്രവര്‍ത്തിച്ചു പ്രശ്‌നത്തിന് യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹാരം കാണണമെന്ന് മൊഗ്രാല്‍ ദേശീയ വേദി വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.

ദുരന്തങ്ങള്‍ സംഭവിക്കുന്നതിനു മുമ്പ് ദേശീയപാതയിലെ കുഴികള്‍ നികത്താന്‍ നടപടി വേണം: മൊഗ്രാല്‍ ദേശീയ വേദി

Keywords : Mogral, Accident, Road-damage, Kasaragod, Mogral Deshiya Vedi.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia