മംഗല്‍പാടി പഞ്ചായത്തിനെ നഗരസഭയാക്കണമെന്ന ആവശ്യത്തിന് ശക്തിയേറുന്നു; ആക്ഷന്‍ കമ്മിറ്റി നിവേദനം നല്‍കി
Jul 21, 2018, 20:08 IST
മംഗല്‍പാടി: (www.kasargodvartha.com 21.07.2018) കാസര്‍കോട് -മംഗളൂരു നഗരങ്ങളെ പോലെ അനുദിനം വേഗത്തില്‍ വളര്‍ന്നു കൊണ്ടിരിക്കുന്ന മംഗല്‍പാടി പഞ്ചായത്തിനെ നഗരസഭയാക്കണമെന്ന ആവശ്യത്തിന് ശക്തിയേറുന്നു. ഇതുസംബന്ധിച്ച് ആക്ഷന്‍ കമ്മിറ്റി പഞ്ചായത്ത് പ്രസിഡണ്ടിനും ബന്ധപ്പെട്ട അധികാരികള്‍ക്കും നിവേദനം നല്‍കി.
നഗരസഭയാക്കാനുള്ള എല്ലാ വിധ അനുകൂല സാഹചര്യങ്ങളും പഞ്ചായത്തിനുണ്ടെന്നും നഗരസഭയായി ഉയര്‍ത്താനുള്ള നടപടികള്‍ ത്വരിതപ്പെടുത്തണമെന്നും ആക്ഷന്‍ കമ്മറ്റി ആവശ്യപ്പെട്ടു. കോണ്‍ഗ്രസ്, മുസ്ലിം ലീഗ് തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികള്‍ നേരത്തെ തന്നെ ഈ ആവശ്യം ഉന്നയിച്ച് രംഗത്തു വന്നിരുന്നു.
ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ രാഘവ ചേരാള്‍, ഒ.എം. റഷീദ്, അഷ്റഫ് മദര്‍ ആര്‍ട്ട്, റഹ് മാന്‍ ഗോള്‍ഡന്‍, കൊട്ടാരം അബൂബക്കര്‍, മഹ് മൂദ് കൈക്കമ്പ, ഹമീദ് കോസ്‌മോസ്, അബൂ തമാം, റൈഷാദ്, ഗോള്‍ഡ് കിങ് ഹനീഫ്, യാസീന്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് നിവേദനം സമര്‍പ്പിച്ചത്.
Keywords: Kasaragod, Kerala, news, Mangalpady, Action Committee, Panchayath, Demand for Mangalpady Municipality; Action committee memorandum submitted
< !- START disable copy paste -->