'കാസര്‍കോട് എഫ്എം റേഡിയോ നിലയം സ്ഥാപിക്കണം'
Jun 27, 2015, 11:00 IST
കാസര്‍കോട്: (www.kasargodvartha.com 27/06/2015) കാസര്‍കോട് എഫ് എം റേഡിയോ നിലയം സ്ഥാപിക്കണമെന്ന ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു. റേഡിയോ നിലയത്തിനാവശ്യമായ ഭൂമി അനുയോജ്യമായ സ്ഥലത്ത് അനുവദിക്കുമെന്ന് ജില്ലാ കളക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍ പറഞ്ഞു.
നിലവില്‍ കണ്ണൂര്‍ എഫ് എം സ്റ്റേഷനില്‍ നിന്നുളള പരിപാടികളാണ് കാസര്‍കോട് ജില്ലയില്‍ ലഭിക്കുന്നത്. കണ്ണൂര്‍ സ്റ്റേഷന്റെ പ്രസരണശേഷി 60 കിലോമീറ്റര്‍ പരിധിയിലാണ്. സപ്തഭാഷാ സംഗമ ഭൂമിയായ ജില്ലയ്ക്ക് സ്വന്തമായി സ്റ്റേഷന്‍ അനുവദിക്കണമെന്ന കാസര്‍കോട് പീപ്പിള്‍സ് ഫോറത്തിന്റെ ആവശ്യം പരിഗണിച്ചാണ് വികസന സമിതി ഇക്കാര്യം കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തോട് ആവശ്യപ്പെട്ടത്.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍ അധ്യക്ഷത വഹിച്ചു. എംഎല്‍എ മാരായ എന്‍. എ നെല്ലിക്കുന്ന്, പി.ബി അബ്ദുള്‍ റസാഖ് , കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍), കെ കുഞ്ഞിരാമന്‍ (ഉദുമ), ഇ. ചന്ദ്രശേഖരന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. പി.പി ശ്യാമളാദേവി, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി.വി ഗോവിന്ദന്‍, നീലേശ്വരം നഗരസഭാ ചെയര്‍പേഴ്‌സണ്‍ വി. ഗൗരി, എഡിഎം എച്ച് ദിനേശന്‍, ആര്‍ഡിഒ ഇന്‍ ചാര്‍ജ്ജ് എന്‍. ദേവീദാസ് , കണ്ണൂര്‍ ആകാശവാണി എഫ് എം സ്റ്റേഷന്‍ ഡയറക്ടര്‍ കെ ബാലചന്ദ്രന്‍ ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ഇന്‍ ചാര്‍ജ്ജ് കെ. ഗിരീഷ് കുമാര്‍ , ജില്ലാതല ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Kasaragod, Kerala, FM, FM Radio Station, District Collector P.S. Mohammed Sageer, Demand for FM Radio station in Kasaragod.
Advertisement: