ബൈന്തൂര്‍ പാസഞ്ചറിന് കളനാട് സ്റ്റോപ്പ്; ആവശ്യം ശക്തമാകുന്നു
May 25, 2015, 10:45 IST
കളനാട്: (www.kasargodvartha.com 25/05/2015) കണ്ണൂരിലേക്ക് നീട്ടിയ ബൈന്തൂര്‍ പാസഞ്ചര്‍ ട്രെയിനിന് കളനാട് കീഴൂര്‍ സ്റ്റേഷനില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ പി. കരുണാകരന്. എം.പി.ക്കും, റെയില്‍വെ അധികൃതര്‍ക്കും നിവേദനം നല്കി.
ബൈന്തൂര്‍ പാസഞ്ചറിന് സ്റ്റോപ്പ് അനുവദിച്ചാല്‍ അന്താരാഷ്ട്ര ടൂറിസ്റ്റ് കേന്ദ്രമായ ചന്ദ്രഗിരി ഫോര്‍ട്ട്, കീഴൂര്‍ ധര്‍മ്മശാസ്താ ക്ഷേത്രം എന്നിവിടങ്ങളില്‍ എത്തുന്നവര്‍ക്കും, മത്സ്യത്തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന കീഴൂര്‍ പ്രദേശത്തുള്ളവര്‍ക്ക് മുകാംബിക ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതിന് പോകാനും ഏറെ ഉപകാരപ്പെടുമെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.
കളനാട് സ്റ്റേഷനോട് അധികൃതര്‍ കാണിക്കുന്ന അവഗണനയ്ക്കെതിരെ നാട്ടുകാര്‍ ഒന്നടങ്കം അണിനിരന്ന് ്കൊണ്ട് പ്രക്ഷോഭം നടത്തുവാനും തീരുമാനമുണ്ട്. അതോടൊപ്പം കളനാട് വിട്ട് പുറത്ത് നിന്നുള്ള സ്റ്റേഷനില്‍ എന്നും കളനാട് എന്ന പേരിലുള്ള ടിക്കറ്റ് ലഭിക്കുന്നില്ല എന്ന പരാതിയും വ്യാപകമായിട്ടുണ്ടെന്ന കാര്യവും എം.പിക്ക് നല്കിയ നിവേദനത്തില്‍ പറയുന്നു. നിവേദനത്തിന് സാമൂഹ്യപ്രവര്‍ത്തകന്‍ കെ.എസ്. സാലി കീഴൂര്‍ നേതൃത്വം നല്കി.
Keywords: Kasaragod, Kerala, Kalanad, Byndoor Passenger, Train, Stop, Railway Station, Railway, Ticket, Complaint, Petition, Demand for Byndoor passenger Stop in Kalanad.
Advertisement: