city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വാര്‍ഡ് വിഭജനം: സംസ്ഥാന കമ്മീഷന്‍ ഹിയറിംഗ് നടത്തി

കാസര്‍കോട്: (www.kasargodvartha.com 01/07/2015) ജില്ലയിലെ 13 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കരട് വാര്‍ഡ് വിഭജന നിര്‍ദ്ദേശങ്ങളിന്‍ മേല്‍ ലഭിച്ച ആക്ഷേപാഭിപ്രായങ്ങള്‍ അറിയാന്‍ സംസ്ഥാന ഡീലിമിറ്റേഷന്‍ കമ്മീഷന്‍ കാസര്‍കോട്ട് ഹിയറിംഗ് നടത്തി.  കമ്മീഷന്‍ ചെയര്‍മാനായ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ കെ. ശശിധരന്‍ നായര്‍, പൊതുഭരണവകുപ്പ് സെക്രട്ടറി കെ.ആര്‍ ജ്യോതിലാല്‍, ജില്ലാ കളക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍ എന്നിവരുടെ നേതൃത്വത്തിലാണ് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പരാതി കള്‍ കേട്ടത്.

ഇത് സംബന്ധിച്ച സംസ്ഥാനത്തെ ആദ്യ ഹിയറിംഗ് ആണ് കാസര്‍കോട് നടന്നത്. നീലേശ്വരം  മുനിസിപ്പാലിറ്റി, പളളിക്കര, ഉദുമ, അജാനൂര്‍, കിനാനൂര്‍-കരിന്തളം, കോടോം-ബേളൂര്‍, ബളാല്‍, കളനാട്- ചെമ്മനാട്, പടന്ന എന്നീ പഞ്ചായത്തുകളിലെയും പുതിയ പഞ്ചായത്തുകളായ പനയാല്‍, മാണിക്കോത്ത്, പരപ്പ, തെക്കില്‍ പെരുമ്പള എന്നിവിടങ്ങളിലെയും പരാതികളാണ് ഹിയറിംഗില്‍  പരിഗണിച്ചത്. ആകെ 190 പരാതികളാണ്  കമ്മീഷന്‍ മുമ്പാകെ പരിഗണനയ്ക്ക് വന്നത്.

വാര്‍ഡ് വിഭജനത്തെ പറ്റിയുളള പരാതികള്‍ രേഖപ്പെടുത്തുവാന്‍ പൊതുജനങ്ങളും പഞ്ചായത്ത് പ്രതിനിധികളും എത്തിയിരുന്നു.  ബുധനാഴ്ച രാവിലെ പത്ത് മണിക്ക്  തുടങ്ങിയ ഹിയറിംഗ് വൈകീട്ട്  വരെ നീണ്ടു. എന്‍ക്വയറി ഓഫീസര്‍മാരായ ആര്‍ഡിഒ യുടെ ചുമതല വഹിക്കുന്ന ഡെപ്യൂട്ടി കളക്ടര്‍ എന്‍. ദേവീദാസ,് ഡെപ്യൂട്ടി കളക്ടര്‍മാരായ എന്‍.പി ബാലകൃഷ്ണന്‍ നായര്‍, ഡോ. പി.കെ ജയശ്രീ, ബി. അബ്ദുള്‍ നാസര്‍, സെയില്‍സ് ടാക്‌സ് ഡെപ്യൂട്ടി കമ്മീഷണര്‍ സി. ബാലകൃഷ്ണന്‍, സെയില്‍സ് ടാക്‌സ് അസി. ഇന്‍സ്‌പെക്ടിംഗ് കമ്മീഷണര്‍ വി.എം ശ്രീകാന്തന്‍, കോ-ഓപ്പറേറ്റീവ് ജനറല്‍ ജോയിന്റ് രജിസ്ട്രാര്‍ കെ. വിജയന്‍, ഇക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് ജില്ലാ ഓഫീസര്‍ സി. സഞ്ജീവ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ എം. ഗോവിന്ദന്‍,  തെരഞ്ഞെടുപ്പ്  ഡെപ്യൂട്ടി കളക്ടര്‍ പി.കെ ഉണ്ണികൃഷ്ണന്‍, പഞ്ചായത്ത്- മുനിസിപ്പല്‍ സെക്രട്ടറിമാര്‍ തുടങ്ങിയവരും ഹിയറിംഗില്‍ പങ്കെടുത്തു.
വാര്‍ഡ് വിഭജനം: സംസ്ഥാന കമ്മീഷന്‍ ഹിയറിംഗ് നടത്തി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia