city-gold-ad-for-blogger

ദേളി സഅദിയ്യയിൽ നടക്കുന്ന താജുൽ ഉലമ നൂറുൽ ഉലമ ആണ്ട് നേർച്ച സനദ് ദാന സമ്മേളനം ഞായറാഴ്ച സമാപിക്കും; 248 പണ്ഡിതന്മാർക്ക് സനദ് നൽകും

Image reflecting Tajul Ulama Noorul Ulama conference and flag hoisting at Deli Sa-adiya
Photo: Special Arrangement

● സ്വാഗതസംഘം ചെയർമാൻ സയ്യിദ് പി.എസ്. ആറ്റക്കോയ തങ്ങൾ പതാക ഉയർത്തി.
● കുടുംബ സംഗമം, മൗലിദ് മജ്‌ലിസ്, പ്രവാസി മീറ്റ് എന്നിവയും പരിപാടിയുടെ ഭാഗമായി നടന്നു.
● സമസ്ത പ്രസിഡന്റ് ഇ. സുലൈമാൻ മുസ്ലിയാർ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.
● സയ്യിദ് ഇബ്രാഹിമുൽ ഖലീൽ അൽ ബുഖാരി മുഖ്യപ്രഭാഷണം നിർവഹിക്കും.

കാസർകോട്: (KasargodVartha) അരനൂറ്റാണ്ട് കാലം ആർജവ നേതൃത്വം നൽകിയ സയ്യിദ് അബ്ദുൽ റഹ്മാൻ അൽബുഖാരി ഉള്ളാൾ തങ്ങളുടെയും എം എ അബ്ദുൽ ഖാദിർ മുസ്ലിയാരുടെയും സ്മരണാർത്ഥം ദേളി സഅദിയ്യയിൽ നടക്കുന്ന ആണ്ട് നേർച്ച സനദ് ദാന സമ്മേളനത്തിന് ആത്മീയ സംഗമത്തോടെ പ്രൗഢ തുടക്കം. 248 പണ്ഡിതന്മാർക്കുള്ള സനദ് ദാനത്തോടെ വിപുലമായ പരിപാടികൾ ഞായറാഴ്ച (2026 ഒക്ടോബർ 11) വൈകുന്നേരം സമാപിക്കും.

കുടുംബ സംഗമവും പതാക ഉയർത്തലും

ശനിയാഴ്ച രാവിലെ നടന്ന കുടുംബ സംഗമം സ്വാഗതസംഘം ട്രഷറർ ഇബ്രാഹിം കല്ലട്രയുടെ അധ്യക്ഷതയിൽ എം എ അബ്ദുൽ വഹാബ് തൃക്കരിപ്പൂർ ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം സഖാഫി പുഴക്കാട്ടിരി വിഷയാവതരണം നടത്തി. സ്വാഗതസംഘം കൺവീനർ കൊല്ലംപാടി അബ്ദുൽ ഖാദിർ സഅദി, ഹനീഫ് അനീസ് എന്നിവർ പ്രസംഗിച്ചു. സുലൈമാൻ കരിവെള്ളൂർ സ്വാഗതവും ശറഫുദ്ദീൻ സഅദി നന്ദിയും പറഞ്ഞു.

നൂറുൽ ഉലമ എം എ ഉസ്താദ്, കല്ലട്ര അബ്ദുൽ ഖാദിർ ഹാജി എന്നിവരുടെ മഖാം സിയാറത്തിന് സയ്യിദ് ജമലുല്ലൈലി തങ്ങൾ നേതൃത്വം നൽകി. തുടർന്ന് സ്വാഗതസംഘം ചെയർമാൻ സയ്യിദ് പി എസ് ആറ്റക്കോയ തങ്ങൾ ബാഹസൻ പഞ്ചിക്കൽ പതാക ഉയർത്തി. ചടങ്ങിൽ അബ്ദുൽ അസീസ് തങ്ങൾ, കെ കെ ഹുസൈൻ ബാഖവി, കുട്ടശ്ശേരി അബ്ദുല്ല ബാഖവി, കെ പി ഹുസൈൻ സഅദി കെ സി റോഡ്, അലി അസ്കർ ബാഖവി, കാപ്റ്റൻ ശരീഫ് കല്ലട്ര, അബ്ദുൽ റസാഖ് ഹാജി, സുബൈർ പടുപ്പ്, അബ്ദുൽ റഹ്മാൻ കല്ലായി, ഇസ്ഹാഖ് ഫൈസി, അബ്ദുല്ല ഫൈസി മൊഗ്രാൽ, അബ്ദുൽ ഖാദിർ ഹാജി ചട്ടഞ്ചാൽ, മൊയ്തീൻ പനേര, സി എച്ച് ഇഖ്ബാൽ, സയ്യിദ് ജാഫർ സ്വാദിഖ് മാണിക്കോത്ത്, അബ്ദുൽ കാദിർ ഹാജി എന്നിവർ സംബന്ധിച്ചു.

ആത്മീയ സദസ്സുകളും പ്രവാസി സംഗമവും

താജുൽ ഉലമ നൂറുൽ ഉലമ മൗലിദ് മജ്‌ലിസിന് സയ്യിദ് ഷാഫി തങ്ങൾ ബാഅലവി വളപട്ടണം നേതൃത്വം നൽകി. കാട്ടിപ്പാറ അബ്ദുൽ ഖാദിർ സഖാഫി പ്രഭാഷണം നടത്തി. ആത്മീയ പ്രഭയിൽ ധന്യമായ ജലാലിയ്യ ദിക്‌റ് ഹൽഖക്ക് സയ്യിദ് സൈനുൽ ആബീദീൻ അൽ അഹ്ദൽ കണ്ണവം നേതൃത്വം നൽകി. അബ്ദുൽ ഗഫ്ഫാർ സഅദി രണ്ടത്താണി, മുഹമ്മദ് റഫീഖ് സഅദി ദേലമ്പാടി എന്നിവർ പ്രഭാഷണം നടത്തി.

ഞായറാഴ്ച രാവിലെ നടന്ന മുഹ്‌യിദ്ദീൻ റാത്തീബിന് ഉസ്താദ് മുഹമ്മദ് സ്വാലിഹ് സഅദി നേതൃത്വം നൽകി. മദനീയം അബ്ദുല്ലത്തീഫ് സഖാഫി ജീലാനി അനുസ്മരണ പ്രഭാഷണം നടത്തി. തുടർന്ന് അലുംനി മീറ്റിൽ അഹ്മദ് ശിറിൻ വിഷയാവതരണം നടത്തി. സയ്യിദ് അതാഉല്ല തങ്ങൾ ഉദ്യാവരത്തിൻ്റെ പ്രാർഥനയോടെ ആരംഭിച്ച സ്ഥാന വസ്ത്ര വിതരണം സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങൾ അൽ ബുഖാരി കൊയിലാണ്ടി നിർവഹിച്ചു. താജുൽ ഉലമ കോൺഫറൻസ് ഹാളിൽ മുഹമ്മദ് അലി സഖാഫി തൃക്കരിപ്പൂരിൻ്റെ അധ്യക്ഷതയിൽ നടന്ന പ്രവാസി മീറ്റ് സയ്യിദ് ത്വാഹ ബാഫഖി കുമ്പോൽ ഉദ്ഘാടനം ചെയ്തു.

സഅദി സംഗമവും സനദ് ദാന സമാപന സമ്മേളനവും

ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് എംയുഎസ് പ്രസിഡൻ്റ് അബ്ദുല്ലത്തീഫ് സഅദിയുടെ അധ്യക്ഷതയിൽ നടക്കുന്ന സഅദി സംഗമം സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ ഉദ്ഘാടനം ചെയ്യും. സയ്യിദ് ജലാലുദ്ദീൻ സഅദി കൊന്നാര പ്രാർഥന നടത്തും. എ പി അബ്ദുല്ല മുസ്ലിയാർ മാണിക്കോത്ത്, കെ കെ ഹുസൈൻ ബാഖവി, ഉബൈദുല്ലാഹി സഅദി നദ്‌വി, കുട്ടശ്ശേരി അബ്ദുല്ല ബാഖവി എന്നിവർ പ്രസംഗിക്കും. വൈകുന്നേരം 4.15-ന് ഖതം ദുആ പ്രാർഥനക്ക് സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങൾ കല്ലക്കട്ട നേതൃത്വം നൽകും.

വൈകുന്നേരം അഞ്ച് മണിക്ക് അനുസ്മരണ സനദ് ദാന സമാപന സമ്മേളനം സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാർഥനയോടെ ആരംഭിക്കും. സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോലിൻ്റെ അധ്യക്ഷതയിൽ സമസ്ത പ്രസിഡൻ്റ് ഇ സുലൈമാൻ മുസ്ലിയാർ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. സയ്യിദ് ഇബ്രാഹിമുൽ ഖലീൽ അൽ ബുഖാരി മുഖ്യപ്രഭാഷണവും എ പി അബ്ദുല്ല മുസ്ലിയാർ മാണിക്കോത്ത് സനദ് ദാന പ്രഭാഷണവും നടത്തും. സയ്യിദ് അൻവർ സാദാത്ത് സഅദി അൽ അർഷദി നടുവട്ടം പ്രഭാഷണം നടത്തും.

ഹസ്സൻ മുസ്ലിയാർ വയനാട്, കെ പി അബൂബക്കർ മുസ്ലിയാർ പട്ടുവം, അബ്ദുൽ ഹമീദ് മുസ്ലിയാർ മാണി, അബ്ദുൽ റഹ്മാൻ മുസ്ലിയാർ പരിയാരം, മുഹമ്മദ് അലി സഖാഫി തൃക്കരിപ്പൂർ, സയ്യിദ് ഹസനുൽ അഹ്ദൽ തങ്ങൾ, സയ്യിദ് ത്വാഹ ബാഫഖി കുമ്പോൽ, സയ്യിദ് മുനീറുൽ അഹ്ദൽ തങ്ങൾ, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, കല്ലട്ര മാഹിൻ ഹാജി എംഎൽഎ, ഹനീഫ് ഹാജി ഉള്ളാൾ തുടങ്ങിയവർ പ്രസംഗിക്കും. സ്വാഗതസംഘം സെക്രട്ടറി കെ പി ഹുസൈൻ സഅദി കെ സി റോഡ് സ്വാഗതവും കൺവീനർ കൊല്ലംപാടി അബ്ദുൽ ഖാദിർ സഅദി നന്ദിയും പറയും.

ചിത്രം: ദേളി സഅദിയ്യയിൽ സനദ് ദാന താജുൽ ഉലമ നൂറുൽ ഉലമ ആണ്ട് നേർച്ചയ്ക്ക് തുടക്കം കുറിച്ച് സ്വാഗതസംഘം ചെയർമാൻ സയ്യിദ് പി എസ് ആറ്റക്കോയ തങ്ങൾ ബാഹസൻ പഞ്ചിക്കൽ പതാക ഉയർത്തുന്നു.

കാസർകോട് ജില്ലയിലെ സുപ്രധാന ആത്മീയ സംഗമത്തിൻ്റെ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സ്ആപ്പ് ഗ്രൂപ്പുകളിലും പങ്കുവെക്കുക. കൂടുതൽ വാർത്തകൾ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്തുക.

Article Summary: The annual 'Tajul Ulama Noorul Ulama Aandu Nercha and Sanad Dhana Sammelanam' at Sa-adiya, Deli, concludes on Sunday with a valedictory ceremony and the awarding of Sanad to 248 scholars. The multi-day gathering included flag hoisting, spiritual sessions, alumni and expatriate meets, and addresses by prominent scholars and community leaders.

#SaAdiyaDeli #KasaragodNews #IslamicConference #TajulUlama #NoorulUlama #SunniScholars #KeralaMuslims #KasargodVartha #MalayalamNews #AparnaNews

കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia