city-gold-ad-for-blogger
Aster MIMS 10/10/2023

അപകീര്‍ത്തി പ്രചരണം: കേന്ദ്ര വഖഫ് കൗണ്‍സില്‍ സെക്രട്ടറി ഡെല്‍ഹി കോടതിയില്‍ നല്‍കിയ ഹരജിയില്‍ എതിര്‍ കക്ഷികള്‍ക്ക് സമന്‍സ്

കാസര്‍കോട്: (www.kasargodvartha.com 15.09.2018) അപകീര്‍ത്തികരമായ ആരോപണങ്ങള്‍ ഉന്നയിച്ച് ഇന്റര്‍വ്യൂ എന്ന വ്യാജേന ഒരു ഓണ്‍ലൈന്‍ പത്രത്തില്‍ റിപോര്‍ട്ട് പ്രസിദ്ധീകരിച്ചതിനെതിരെ കേന്ദ്ര വഖഫ് കൗണ്‍സില്‍ സെക്രട്ടറിയും കാസര്‍കോട്ടുകാരനുമായ ബി എം ജമാല്‍ ഡെല്‍ഹി അഡീഷണല്‍ മെട്രോപൊളീറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹരജി ഫയല്‍ ചെയ്തു. എറണാകുളം പടമുകളിലെ ടി എം അബ്ദുല്‍ സലാം, നീലേശ്വരം സ്വദേശിയായ ഫ്രീലാന്‍സ് ജേണലിസ്റ്റ് കെ ജി ബാലു എന്ന ബാല സുബ്രഹ്മണ്യ എന്നിവരെ എതിര്‍ കക്ഷികളാക്കിയാണ് കോടതിയില്‍ ഹരജി നല്‍കിയത്.
അപകീര്‍ത്തി പ്രചരണം: കേന്ദ്ര വഖഫ് കൗണ്‍സില്‍ സെക്രട്ടറി ഡെല്‍ഹി കോടതിയില്‍ നല്‍കിയ ഹരജിയില്‍ എതിര്‍ കക്ഷികള്‍ക്ക് സമന്‍സ്

ഹരജി ഫയല്‍ സ്വീകരിച്ച കോടതി ഇവരോട് സെപ്തംബര്‍ 29ന് ഹാജരാകാന്‍ നിര്‍ദേശിച്ചുക്കൊണ്ട് സമന്‍സ് അയച്ചു. സംസ്ഥാന വഖഫ് കൗണ്‍സില്‍ ചീഫ് എക്‌സിക്യൂട്ടീഫ് ഓഫീസര്‍ ആയിരിക്കേ എറണാകുളം പടമുകളിലെ ഒരു കെട്ടിടത്തിലെ അനധികൃത കയ്യേറ്റവും നിര്‍മ്മാണവും ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ അനുകൂല ഉത്തരവ് ലഭിക്കാത്തതിനെതുടര്‍ന്ന് 2012ല്‍ അബ്ദുല്‍ സലാം വഖഫ് സംരക്ഷണ വേദി എന്ന പേരില്‍ ഒരു സംഘടന രൂപീകരിച്ച് ബി എം ജമാലിനെതിരേയും ബോര്‍ഡിനെതിരേയും തൃശ്ശൂര്‍ വിജിലന്‍സ് കോടതി, ആലുവ മജിസ്‌ട്രേറ്റ് കോടതി, എറണാകുളം വഖഫ് ട്രൈബ്യൂണല്‍ എന്നിവിടങ്ങളില്‍ ഓരോ വിഷയത്തില്‍ വെവ്വേറെ കേസുകള്‍ നല്‍കിയിരുന്നു. എന്നാല്‍ ഇവയെല്ലാം വിജിലന്‍സും ഡിപ്പാര്‍ട്ട്‌മെന്റും അന്വേഷണം നടത്തി പരാതി തള്ളുകയാണ് ഉണ്ടായത്.

നിസാര്‍ കമ്മീഷന്‍ റിപോര്‍ട്ടിനെതിരെ ബി എം ജമാല്‍ നല്‍കിയ 2010ലെ റിട്ട് പെറ്റീഷനിലും അബ്ദുല്‍ സലാം 2013ല്‍ കക്ഷി ചേര്‍ന്നിരുന്നുവെങ്കിലും ജമാലിനെതിരെയുള്ള പരാമര്‍ശങ്ങള്‍ റദ്ദാക്കിക്കൊണ്ട് 2013ല്‍ ഹൈക്കോടതി ഉത്തരവായിരുന്നു. ബി എം ജമാല്‍ കേന്ദ്ര വഖഫ് കൗണ്‍സില്‍ സെക്രട്ടറിയായി നിയമിക്കപ്പെടാന്‍ പോകുന്നുവെന്ന് അറിഞ്ഞപ്പോഴും തെറ്റായ ആരോപണങ്ങള്‍ ഉള്‍പ്പെടുത്തി പ്രധാന മന്ത്രിക്കും കേന്ദ്രസര്‍ക്കാറിനും അബ്ദുല്‍ സലാം പരാതികള്‍ അയച്ചിരുന്നു. കേന്ദ്ര വഖഫ് കൗണ്‍സില്‍ സെക്രട്ടറിയായി ചാര്‍ജ് എടുത്തത്തിന് ശേഷം മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ 2016 നവംബറില്‍ അബ്ദുല്‍ സലാം ഫയല്‍ ചെയ്ത കേസിലും ആരോപണങ്ങള്‍ വിജിലന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് അന്വേഷിച്ച് തള്ളുകയാണ് ചെയ്തത്.

അതിനിടെ 2017 ജനുവരി രണ്ടിനാണ് ടി എം അബ്ദുല്‍ സലാമും കെ ജി ബാബുവും ചേര്‍ന്ന് ഇന്റര്‍വ്യൂ എന്ന പേരില്‍ അപകീര്‍ത്തികരമായ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. പ്രസിദ്ധീകരിച്ച വാര്‍ത്ത കെ ജി ബാബു സ്വന്തം ഫേസ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തിരുന്നുവെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Adv. B.M. Jamal, Kasaragod, News, Court, New Delhi, Delhi court sent summons on Adv. BM Jamal's petition  

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL