city-gold-ad-for-blogger

ദേലംപാടി പഞ്ചായത്തില്‍ വോട്ടര്‍പട്ടികയില്‍ ക്രമക്കേട് ആരോപിച്ച് യു.ഡി.എഫ് പ്രക്ഷോഭത്തിനൊരുങ്ങുന്നു

അഡൂര്‍: (www.kasargodvartha.com 15/06/2015) ദേലംപാടി പഞ്ചായത്തില്‍ വോട്ടര്‍പട്ടികയില്‍ ക്രമക്കേട് ആരോപിച്ച് യു.ഡി.എഫ് പ്രക്ഷോഭത്തിനൊരുങ്ങുന്നു. പല വാര്‍ഡുകളിലും ഗ്രാമ പഞ്ചായത്ത് ഉദ്യോഗസ്ഥന്മാരെ സ്വാധീനിച്ച് വ്യാപകമായി അനധികൃത വോട്ടുകള്‍ ചേര്‍ത്തുവെന്നാണ് യു.ഡി.എഫിന്റെ ആരോപണം.

പഞ്ചായത്തില്‍ സ്ഥിരതാമസമില്ലാത്തവരെയും പഞ്ചായത്തുമായി ഒരു ബന്ധമില്ലാത്തവരെയും രാഷ്ട്രീയസമ്മര്‍ദം ചെലുത്തി എല്‍.ഡി.എഫ് വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തുവെന്നും യുഡിഎഫ് നേതാക്കള്‍ പറയുന്നു. വോട്ടര്‍ പട്ടിക പരിശോധിച്ച് നിഷ്പക്ഷവും സത്യസന്ധവുമായ വോട്ടര്‍ പട്ടിക പുനഃപ്രസിദ്ധീകരിച്ചില്ലെങ്കില്‍ ശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോകാന്‍ യു.ഡി.എഫ് കൗണ്‍സില്‍ യോഗം തീരുമാനിച്ചു.

ചെയര്‍മാന്‍ സദാശിവ റൈ അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ അബ്ദുര്‍ റസാഖ് ഹാജി സ്വാഗതം പറഞ്ഞു. എച്ച്.എസ് വൈലായ, കെ.പി സിറാജുദ്ദീന്‍, മഹാലിംഗ മണിയാണി, ഹസൈനാര്‍ ഹാജി കാട്ടിപ്പാറ, ടി.കെ ദാമോദരന്‍, സി രാമചന്ദ്രന്‍, ഇബ്രാഹിം പരപ്പ എന്നിവര്‍ സംബന്ധിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

ദേലംപാടി പഞ്ചായത്തില്‍ വോട്ടര്‍പട്ടികയില്‍ ക്രമക്കേട് ആരോപിച്ച് യു.ഡി.എഫ് പ്രക്ഷോഭത്തിനൊരുങ്ങുന്നു


Keywords :  Panchayath, UDF, Protest, Voters list, Elected, LDF, kasaragod, Kerala, Political party,  Delampady. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia