സ്ത്രീകള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിനെതിരെ നവമാധ്യമങ്ങളില്‍ അപവാദപ്രചരണം; പോലീസ് അന്വേഷണം തുടങ്ങി
Apr 4, 2016, 11:03 IST
വെള്ളരിക്കുണ്ട്: (www.kasargodvartha.com 04.04.2016) സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിനെതിരെ നവമാധ്യമങ്ങളില്‍ അപവാദപ്രചരണം നടത്തുന്നുവെന്ന പരാതിയില്‍ പോലീസ് അന്വേഷണം തുടങ്ങി. വെള്ളരിക്കുണ്ട് അക്ഷയകേന്ദ്രത്തെ താറടിക്കുന്ന തരത്തില്‍ നവമാധ്യമങ്ങളില്‍ പോസ്റ്റിട്ടതുമായി ബന്ധപ്പെട്ട് അക്ഷയകേന്ദ്രം ഉടമ കെ എസ് സാബു നിയമവിദ്യാര്‍ത്ഥിയായ പ്ളാച്ചിക്കരയിലെ ജോബിഷ് ജോസഫിനെതിരെയാണ് പോലീസില്‍ പരാതി നല്‍കിയത്.
വെള്ളരിക്കുണ്ടില്‍ അഞ്ചുവര്‍ഷക്കാലമായി പ്രവര്‍ത്തിക്കുന്ന അക്ഷയകേന്ദ്രത്തില്‍ ജോലി ചെയ്യുന്നവരിലേറെയും സ്ത്രീകളാണ്. ഇവര്‍ക്കുകൂടി അപമാനകരമാകുന്ന വിധത്തിലായിരുന്നു നവമാധ്യമങ്ങളില്‍ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടത്. ജോബിഷ് ജോസഫാണ് പോസ്റ്റിന് പിന്നിലെന്ന് വ്യക്തമായതോടെ നടപടി ആവശ്യപ്പെട്ട് അക്ഷയകേന്ദ്രം ഉടമ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

Keywords: Kasaragod, Kanhangad, Akshayakendra, Police, Social networks, Vellarikund, K S Sabu, Jobish Josaph,