വാഹനമിടിച്ച് പരിക്കേറ്റ നിലയില്‍കണ്ട പുള്ളിമാന്‍ ചത്തു
May 31, 2018, 09:35 IST
ചീമേനി: (www.kasargodvartha.com 31.05.2018) വാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ പുള്ളിമാന്‍ വിദഗ്ധ ചികിത്സക്ക് കൊണ്ടുപോകും വഴി ചത്തു. ബുധനാഴ്ച രാവിലെ എട്ടുമണിക്കും ഒമ്പതുമണിക്കുമിടയിലാണ് ചീമേനി തുറന്ന ജയിലിന് മുന്നില്‍ മൂന്നുവയസ് പ്രായമുള്ള പെണ്‍ പുള്ളിമാനെ വാഹനമിടിച്ച് പരിക്കേറ്റ നിലയില്‍ കണ്ടെത്തിയത്.
ജയിലധികൃതര്‍ വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ചീമേനി പോലീസും ഫോറസ്റ്റ് അധികൃതരും സ്ഥലത്തെത്തി. ഉടന്‍ ചീമേനി മൃഗാശുപത്രിയിലെ ഡോ. മുഹമ്മദ് ഇര്‍ഷാദ് മാനിന് പ്രഥമ ശുശ്രൂഷ നല്‍കി. രണ്ടുകാലുകള്‍ക്കും ഒരു കൈക്കും ഗുരുതരമായി പരിക്കേല്‍ക്കുകയും ആന്തരീക രക്തസ്രാവം ഉണ്ടാകുകയും ചെയ്തിരുന്നു. തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി കാഞ്ഞങ്ങാട്ടേക്ക് കൊണ്ടുപോകുംവഴിയാണ് പുള്ളിമാന്‍ ചത്തത്.
ഡോ. മുഹമ്മദ് ഇര്‍ഷാദ് തന്നെ ജഡം പോസ്റ്റുമോര്‍ട്ടം ചെയ്ത് ഫോറസ്റ്റ് അധികൃതര്‍ മറവു ചെയ്തു. കാഞ്ഞങ്ങാട് റേയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ സുധീര്‍ നെരോത്ത്, വനംവകുപ്പ് ഉദ്യോഗസ്ഥരായ എം കേശവന്‍, പ്രകാശന്‍, ഗിരീഷ്‌കുമാര്‍ എന്നിവര്‍ സ്ഥലത്തെത്തിയിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, cheemeni, Vehicle, Death, Deer died after vehicle hits
< !- START disable copy paste -->