ദീപികയെ എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ അനുമോദിച്ചു
Jun 22, 2017, 11:00 IST
കുംബടാജെ: (www.kasargodvartha.com 22.06.2017) നേപ്പാള്‍ കാഠ്മണ്ഠുവില്‍ നടന്ന അന്തര്‍ദേശീയ ത്രോബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ മെഡല്‍ നേടിയ ദീപിക എമ്മിനെ എന്‍ എ നെല്ലിക്കുന്ന് എം എല്‍ എയുടെ നേതൃത്വത്തില്‍ കുട്ടിയുടെ സ്വഭവനത്തിലെത്തി അനുമോദിച്ചു. അഗല്‍പ്പാടി അന്നപൂര്‍ണേശ്വരി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയാണ് ദീപിക.
ഈ വിജയം കരസ്ഥമാക്കാന്‍ സഹായിച്ച കായിക അധ്യാപകന്‍ ശശികാന്ത ബള്ളാളിനെയും എം എല്‍ എ അനുമോദിച്ചു. ജൂണ്‍ 15 മുതല്‍ 17 വരെ നടന്ന മത്സരങ്ങളില്‍ പാക്കിസ്ഥാനുമായി നടന്ന ഫൈനല്‍ മത്സരത്തിലാണ് ഇന്ത്യയെ പ്രതിനിധീകരിച്ച ദീപിക സ്വര്‍ണ മെഡല്‍ കരസ്ഥമാക്കിയത്.
ചടങ്ങില്‍ കുംബടാജെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഫാത്വിമത്ത് സുഹ്‌റ, മുസ്ലിം ലീഗ് ഭാരവാഹികളായ മാഹിന്‍ കേളോട്ട്, എം അബൂബക്കര്‍, അലി തുപ്പക്കല്‍, നൂറുദ്ദീന്‍ ബെളിഞ്ച, പഞ്ചായത്ത് മെമ്പര്‍മാരായ ബി ടി അബ്ദുല്ലക്കുഞ്ഞി, എസ് മുഹമ്മദ്, പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് ഫാറൂഖ് കൊല്ലടുക്ക, മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് സഹീര്‍ ആസിഫ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kumbadaje, Felicitated, Winner, N.A.Nellikunnu, MLA, Kasaragod, Deepika felicitated by NA Nellikkunnu MLA.