മഞ്ചേശ്വരം സബ് രജിസ്ട്രാര്‍ ഓഫീസ് കവാടത്തില്‍ അഗാധ ഗര്‍ത്തം; അധികൃതര്‍ മൗനത്തില്‍
Apr 17, 2016, 15:36 IST
മഞ്ചേശ്വരം: (www.kasargodvartha.com 17.04.2016) മഞ്ചേശ്വരം സബ് രജിസ്ട്രാര്‍ ഓഫീസ് കവാടത്തില്‍ ഓവുചാലിന്റെ കോണ്‍ക്രീറ്റ് സ്ലാബ് ഒടിഞ്ഞ് അഗാധ ഗര്‍ത്തം രൂപപ്പെട്ടു. എന്നിട്ടും കണ്‍മുന്നിലെ ഈ അപകടക്കുഴി കണ്ടില്ലെന്ന് നടിക്കുകയാണ് അധികാരികള്‍. രജിസ്ട്രാര്‍ ഓഫീസിലെത്തുന്ന വാഹനങ്ങള്‍ കുഴിയില്‍ അകപ്പെടുകയും വാഹനങ്ങള്‍ പൊക്കി മാറ്റുന്ന കാഴ്ചയും നിത്യ സംഭവമായി മാറിയിരിക്കുകയാണ്.
ഐ എന്‍ എല്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് കെ എസ് ഫക്രുദ്ദീന്റെ കാറും കഴിഞ്ഞ ദിവസം ഇതേ കുഴിയില്‍ വീഴുകയും പൊക്കി മാറ്റുകയുമായിരുന്നു. കുഴിയടക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കുമെന്ന് ഷൈഖ് ഹനീഫ് പറഞ്ഞു.
Keywords : Manjeshwaram, Office, Vehicle, Kasaragod, Registrar Office.