city-gold-ad-for-blogger

കാസര്‍കോട്ട് എച്ച്.ഐ.വി. ബാധിതരുടെ എണ്ണം കുറയുന്നു

കാസര്‍കോട്: (www.kasargodvartha.com 31.07.2014) ജില്ലയില്‍ എച്ച്.ഐ.വി  എയ്ഡ്‌സ് ബാധിച്ചവരുടെ എണ്ണം കുറയുന്നതായി  ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.  എച്ച്.ഐ.വി ടിബി ബാധിച്ചവരെന്ന് സംശയിച്ചു 2014 ല്‍ ആദ്യത്തെ  അഞ്ച് മാസങ്ങളില്‍ പരിശോധന നടത്തിയവരില്‍ 1.8 ശതമാനം  പേര്‍ക്ക് മാത്രമേ എച്ച്.ഐ.വി ബാധിച്ചതായി കണ്ടെത്തിയിട്ടുളളൂ. മുന്‍ വര്‍ഷങ്ങളില്‍ ഇത് 3.8 ശതമാനമായിരുന്നു. സംസ്ഥാന ശരാശരി ഇപ്പോള്‍ രണ്ട് ശതമാനമാണെങ്കില്‍ ജില്ലയില്‍ അതിലും കുറവാണ്.

2010 ല്‍ ടിബി എച്ച്‌ഐവി ബാധിച്ചവരായി സംശയിച്ച 909 പേരില്‍ 893 പേരെയാണ്  എച്ച്‌ഐവി  പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇവരില്‍ ടിബിയും എച്ച്‌ഐവിയും ബാധിച്ചവര്‍ 27 പേരാണ്. 2011 ല്‍ 849 പേരെ പരിശോധനയ്ക്ക് വിധേയരാക്കി. 45 പേര്‍ക്ക് രോഗം ബാധിച്ചതായി കണ്ടെത്തി. 2013ല്‍ 871 ല്‍ 38 പേരും, 2013ല്‍ 862 പേരില്‍  27 പേര്‍ക്കും ടിബി എച്ച്‌ഐവി ബാധിച്ചിട്ടുണ്ട്. 2014 ല്‍ ജൂണ്‍ വരെ 205 പേരെ പരിശോധനയ്ക്ക് വിധേയരാക്കിയപ്പോള്‍ നാലു പേര്‍ക്ക് എച്ച്‌ഐവി ബാധിച്ചിട്ടുണ്ട്.  രോഗബാധിതര്‍ക്കെല്ലാം  എച്ച്‌ഐവിക്കെതിരെയുളള  ചികിത്സ നല്‍കി വരുന്നുണ്ട്.  കൂടാതെ ടിബി ബാധിച്ചവര്‍ക്ക് ആരോഗ്യപ്രവര്‍ത്തകര്‍ മരുന്നു എത്തിച്ചു നല്‍കുന്നുണ്ട്.


എച്ച്‌ഐവി രോഗം ബാധിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാനായി  കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ആന്റിറിട്രോവൈറല്‍ ചികിത്സക്കായി  പത്ത് ലക്ഷം രൂപ ചെലവില്‍ പുതുതായി സിഡി4 മെഷീന്‍ സ്ഥാപിച്ചതായി  എആര്‍ടി സീനിയര്‍ മെഡിക്കല്‍  ഓഫീസര്‍ ഡോ. ജനാര്‍ദ്ദന നായിക് അറിയിച്ചു.  രോഗിയുടെ രക്തം   സാമ്പിള്‍ എടുത്ത് മെഷീന്റെ സഹായത്തോടെ രോഗം  നിര്‍ണ്ണയം നടത്താന്‍ കഴിയുന്നതാണ്. മെഷീന്‍ പ്രവര്‍ത്തിക്കാനായി  ലാബ് ടെക്‌നീഷ്യന് പ്രത്യേക പരിശീലനം  ലഭ്യമാക്കും.

രോഗ പരിശോധന നടത്താന്‍ നേരത്തെ ആഴ്ചയില്‍ രണ്ട് പ്രാവശ്യം  രക്തസാമ്പിള്‍ എടുത്ത് മംഗലാപുരം എആര്‍ടിയിലേക്ക് അയക്കുകയായിരുന്നു. അവിടെയായിരുന്നു രോഗനിര്‍ണ്ണയം  നടത്തിയിരുന്നത്. ജില്ലയില്‍ ഇതര സംസ്ഥാന തൊഴിലാളികളുടെ എണ്ണം ക്രമാതീതമായി  വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ എച്ച്‌ഐവി -ടിബി രോഗപരിശോധന  കൃത്യമായി നടത്താന്‍ കഴിയാത്ത സ്ഥിതിയുണ്ടെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.

ലേബര്‍ വകുപ്പിന്റെയും  തൊഴിലുടമകളുടെയും  സഹകരണത്തോടെ ലേബര്‍ ക്യാമ്പുകളില്‍ മെഡിക്കല്‍ ക്യാമ്പുകള്‍  സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു.  യോഗത്തില്‍ എ.ഡി.എം എച്ച് ദിനേശന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ടിബി ഓഫീസര്‍ ഡോ.കെ. രവിപ്രസാദ, ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എം.സി വിമല്‍രാജ്, ഡോ. കെ. ജനാര്‍ദ്ദന നായ്ക് തുടങ്ങിയവര്‍ പങ്കെടുത്തു.


കാസര്‍കോട്ട് എച്ച്.ഐ.വി. ബാധിതരുടെ എണ്ണം കുറയുന്നു


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia