city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തമിഴ്‌നാട്ടില്‍ കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം നീലേശ്വരം സ്വദേശിയുടേതാണെന്ന് സ്ഥിരീകരിച്ചില്ല; ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സാധ്യത തെളിയുന്നു

കാഞ്ഞങ്ങാട്: (www.kasargodvartha.com 06.07.2017) മടിക്കൈ പള്ളത്ത് വയലിലെ പി ധനൂപിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ അന്വേഷണം എങ്ങുമെത്തിയില്ല. ഗ്ലാസ് ഡിസൈനിംഗ് ജോലി ചെയ്തുവരികയായിരുന്ന ധനൂപിനെ 2016 ഏപ്രില്‍ 17നാണ് കാണാതായത്. ഇത് സംബന്ധിച്ച് മാതാവ് പി സുലോചന നീലേശ്വരം പോലീസിലും കാഞ്ഞങ്ങാട് ഡി വൈ എസ് പിക്കും ജില്ലാ പോലീസ് മേധാവിക്കും പരാതി നല്‍കിയിരുന്നു. എന്നാല്‍ പോലീസ് ഇത് സംബന്ധിച്ച് നടത്തിയ അന്വേഷണത്തില്‍ ധനൂപിനെ കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല. അതിനിടെ 2017ജൂണ്‍ 5ന് തമിഴ്‌നാട് മേട്ടുപ്പാളയത്തില്‍ കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം ധനൂപിന്റേതാണെന്ന സംശയവും ഉടലെടുത്തിരുന്നു.

നീലേശ്വരം പോലീസ് ധനൂപിന്റെ ബന്ധുവായ രത്‌നാകരനോടൊപ്പം മേട്ടുപ്പാളയത്തില്‍ എത്തിയെങ്കിലും അപ്പോഴേക്കും മൃതദേഹം സംസ്‌കരിച്ചിരുന്നു. മൃതദേഹത്തില്‍ നിന്ന് ലഭിച്ച തെളിവുകള്‍ പരിശോധിച്ചെങ്കിലും ധനൂപിന്റെതാണ് മൃതദേഹമെന്ന് സ്ഥിരീകരിക്കാനായില്ല. മൃതദേഹം സംസ്‌കരിച്ചതിനാല്‍ ഇത് സംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. ഇതോടെ ധനൂപിന്റെ തിരോധാനം വീണ്ടും ദുരൂഹമായി അവശേഷിക്കുകയാണ്. കൂലി വേല ചെയ്ത് ജീവിക്കുന്ന കുടുംബമാണ് ധനൂപിന്റെത്.

തൃക്കരിപ്പൂര്‍ സ്വദേശിയായ ഒരു സ്ത്രീക്കൊപ്പം ധനൂപ് നാട് വിട്ട് പോയെന്ന പ്രചാരണവും ഉണ്ടായിരുന്നു. കേസിന് പിന്നാലെ പോകാന്‍ സാമ്പത്തിക ശേഷിയില്ലെന്നും മകന്റെ തിരോധാനത്തോടെ താനും കുടുംബവും കണ്ണീരോടെയാണ് കഴിയുന്നതെന്നും സുലോചന പറഞ്ഞു. പോലീസ് അന്വേഷണം വഴി മുട്ടിയ സാഹചര്യത്തില്‍ തിരോധാനം ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സുലോചന മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കി. സര്‍ക്കാറില്‍ നിന്നും അനുകൂല നിലപാടുണ്ടാകുമെന്നാണ് സൂചന. ഇതോടെ ക്രൈംബ്രാഞ്ച് അന്വേഷണം ഉണ്ടാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് ധനൂപിന്റെ വീട്ടുകാര്‍.

Related News: 
തമിഴ്നാട് മേട്ടുപ്പാളയത്ത് കണ്ടെത്തിയ മൃതദേഹം നീലേശ്വരം സ്വദേശിയുടേതോണെന്ന് സംശയം; സത്യം കണ്ടെത്താന്‍ പോലീസ് അന്വേഷണം


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kanhangad, News, Kerala, Deadbody, Crimebranch, Police, Investigation, Complaint, DYSP, Case, Decomposed body found at Tamilnadu is not identifies as residence from Nileshwaram.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia