ചാത്തങ്കൈയോട് അവഗണന: ജനങ്ങള്‍ ഗ്രാമസഭ ബഹിഷ്കരിക്കും
Aug 4, 2012, 15:41 IST
മേല്‍പ്പറമ്പ്: ചെമ്മനാട് പഞ്ചായത്തിലെ ചാത്തങ്കൈ ഉള്‍പ്പെടുന്ന 17-ാം വാര്‍ഡിലെ ജനങ്ങള്‍ ഞായറാഴ്ച നടക്കുന്ന ഗ്രാമസഭ ബഹിഷ്കരിക്കാന്‍ തീരുമാനിച്ചു. സഞ്ചാരസ്വാതന്ത്ര്യം അടക്കമുള്ള മൗലികാവകാശങ്ങള്‍ നിഷേധിക്കുന്നതിന് ഒത്താശ ചെയ്യുന്ന ചെമ്മനാട് ഗ്രാമപഞ്ചായത്ത് അധികാരികളുടെ നടപടിയില്‍ പ്രതിഷേധിച്ചാണ് ഗ്രാമസഭ ബഹിഷ്കരിക്കാന്‍ തീരുമാനിച്ചത്.
ചെമ്മനാട് പഞ്ചായത്ത് അധികൃതര്‍ ചാത്തങ്കൈയിലെ ജനങ്ങളോട് രാഷ്ട്രീയ വിവേചനവും യുദ്ധപ്രഖ്യാപനവും നടത്തിയിരിക്കുകയാണെന്ന് തദ്ദേശ വാസികള്‍ പറയുന്നു. നാട്ടിലെ ജനങ്ങളിലാര്ക്കെങ്കിലും രോഗം പിടിപ്പെട്ടാല്‍ കഷ്ടതകള്‍ താണ്ടിയാണ് അഞ്ചു കിലോ മീറ്റര്‍ അകലെയുള്ള ആശുപത്രിയിലെത്തിക്കുന്നത്. പ്രദേശത്ത് ഒരു റെയില്‍വേ ലെവല്ക്രോസിംഗിന് പകരം റെയില്‍ മേല്‍പ്പാലം അനുവദിച്ചിട്ടും അത് യാഥാര്‍ത്ഥ്യമാക്കാന്‍ ശ്രമിക്കാതെ പദ്ധതിക്ക് തുരങ്കം വെക്കാനാണ് പഞ്ചായത്ത് അധികൃതരുടെ നീക്കം.
ബേക്കല്‍ ടൂറിസം പദ്ധതിയുടെ ഭാഗമായി ചാത്തങ്കൈ മാണിയില്‍ നിര്‍മ്മാണം തുടരുന്ന പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് ചന്ദ്രഗിരി സംസ്ഥാന പാതയില്‍ നിന്ന് വെറും ഒന്നരകിലോമീറ്റര്‍ മാത്രം ദൂരമിരിക്കെ സുമാര്‍ 19 കിലോമീറ്ററോളം ശതകോടികള്‍ ചിലവഴിച്ച് റോഡ് നിര്‍മ്മിച്ച് ഖജനാവ് കൊള്ളയടിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ കരാര്മാഫിയയ്ക്ക് കൂട്ടുനില്‍ക്കുന്നതെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
പഞ്ചനക്ഷത്ര ഹോട്ടല്‍ നിര്‍മ്മാണത്തിന്റെ മറവില്‍ ഹോട്ടല്‍ മുതലാളി ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞിരിക്കുകയാണ്. ഹോട്ടല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി അമിതമായി വൈദ്യുതി ഉപയോഗിക്കുന്നതിനാല്‍ ചാത്തങ്കൈ പ്രദേശത്തെ ജനങ്ങള്‍ കടുത്ത വോള്‍ട്ടേജ് ക്ഷാമത്തിലാണ് രാത്രി തള്ളിനീക്കുന്നത്. സ്ഥലത്തെ ജൈവവൈവിധ്യം തകര്‍ത്തും പുഴയും പുറമ്പോക്കും കൈയ്യേറി പാരിസ്ഥിതിക വിരുദ്ധ പ്രവര്‍ത്തനങ്ങളാണ് ടൂറിസം വികസനത്തിന്റെ പേരില്നടത്തുന്നത്. ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കാനും അധികൃതരുടെ കണ്ണുതുറപ്പിക്കാനുമാണ് ഗ്രാമസഭ ബഹിഷ്കരിക്കുന്നതെന്ന് 17- ാം വാര്‍ഡിലെ ജനങ്ങള്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറഞ്ഞു.
ചാത്തങ്കൈ മേല്‍പ്പാലത്തിനു വേണ്ടി പി. കരുണാകരന് എം.പിയുടെ ഫണ്ടില്‍ നിന്ന് തുക അനുവദിച്ചിട്ടുണ്ട്. റെയില്‍ മേല്‍പ്പാലത്തിന് റെയില്‍വേ ഡിവിഷന് അധികൃതര്‍ അനുമതി നല്കി കഴിഞ്ഞു. എന്നാല്‍ മേല്‍പ്പാലം യാഥാര്‍ത്ഥ്യമാക്കാനുള്ള തുടര്‍ നടപടികള്‍ ചെയ്ത് തീര്‍ക്കാതെ ചാത്തങ്കൈയിലെ ജനങ്ങളെ വെല്ലുവിളിക്കുകയാണ് ഗ്രാമപഞ്ചായത്ത് അധികൃതരെന്നും നാട്ടുകാര്‍ ആരോപിച്ചു.

Keywords: Melparamba, Kasaragod, Natives, Boycott, Protest