city-gold-ad-for-blogger

ഡിസംബര്‍ 6 പി.ഡി.പി മതേതര സംരക്ഷണ ദിനമായി ആചരിക്കും

കാസര്‍കോട്: (www.kasargodvartha.com 02.12.2014) ബാബറി ദിനമായ ഡിസംബര്‍ ആറ് മതേതര ഇന്ത്യ, നമ്മുടെ ഇന്ത്യ എന്ന മുദ്രാവാക്യമുയര്‍ത്തി പി.ഡി.പി സംസ്ഥാനവ്യാപകമായി മതേതര സംരക്ഷണ ദിനമായി ആചരിക്കും. കാസര്‍കോട് മണ്ഡലത്തില്‍ ഡിസംബര്‍ ആറിന് വൈകുന്നേരം നാല് മണിക്ക് പുതിയ ബസ് സ്റ്റാന്‍ഡ് ഒപ്പുമരച്ചുവട്ടില്‍ മതേതര സംരക്ഷണ സംഗമം സംഘടിപ്പിക്കും.

പരിപാടി മുന്‍ എം.എല്‍.എയും സി.പി.എം നേതാവുമായ അഡ്വ. സി.എച്ച്. കുഞ്ഞമ്പു ഉദ്ഘാടനം ചെയ്യും.  പി.ഡി.പി ജില്ലാ പ്രസിഡണ്ട് എം.കെ.ഇ. അബ്ബാസ് അധ്യക്ഷത വഹിക്കും. കേന്ദ്ര കമ്മിറ്റിയംഗം സുബൈര്‍ വെട്ടിയാനിക്കല്‍ മുഖ്യ പ്രഭാഷണം നടത്തും. കേന്ദ്രകമ്മിറ്റിയംഗങ്ങളായ മുഹമ്മദ് ബള്ളൂര്‍, സിദ്ദീഖ് എം.എം.കെ, ജില്ലാ സെക്രട്ടറി സലിം പടന്ന, ജില്ലാ ട്രഷറര്‍ റഷീദ് മുട്ടുന്തല, പാര്‍ട്ടി ജില്ലാ വൈസ് പ്രസിഡണ്ട് കെ.പി. മുഹമ്മദ് ഉപ്പള, യൂനുസ് തളങ്കര, ജോ. സെക്രട്ടറിമാരായ സാദിഖ് മുളിയടുക്ക, മൊയ്തീന്‍ ബാവ തങ്ങള്‍, അസീസ് മുഗു, മുഹമ്മദ്കുഞ്ഞി മൗവ്വല്‍ എന്നിവര്‍ സംസാരിക്കും. പരിപാടി വിജയിപ്പിക്കണമെന്ന് ജില്ലാ പ്രസിഡണ്ട് എം.കെ.ഇ. അബ്ബാസും ജില്ലാ സെക്രട്ടറി സലീം പടന്നയും അഭ്യര്‍ത്ഥിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് 
വാര്‍ത്തയിലൂടെ അറിയാം.

ഡിസംബര്‍ 6 പി.ഡി.പി മതേതര സംരക്ഷണ ദിനമായി ആചരിക്കും

Keywords:  Kasaragod, MLA, CPM, District, PDP, New Bus stand, C.H. Kunjambu, Muhammed Bellur, Sideeque MMK, Younus Thalangara. 

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia