Tragedy | അഴിത്തലയില്‍ 2 പേരുടെ മരണത്തിനിടയാക്കിയ മറിഞ്ഞ ബോടിന്റെ തകര്‍ന്ന ഭാഗങ്ങള്‍ കരയ്ക്കടിഞ്ഞു
● രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരുന്നു.
● അപകടം മീന്‍പിടുത്തത്തിന് പോയി തിരിച്ചുവരുമ്പോള്‍.
● മൃതദേഹം കണ്ടെത്തിയത് പുഞ്ചാവി കടപ്പുറത്തുനിന്ന്.
നീലേശ്വരം: (KasargodVartha) ബുധനാഴ്ച നീലേശ്വരം അഴിത്തലയില്‍ (Azhithala) രണ്ട് പേരുടെ മരണത്തിനിടയാക്കിയ മറിഞ്ഞ മീന്‍പിടുത്ത ഫൈബര്‍ ബോടിന്റെ തകര്‍ന്ന ഭാഗങ്ങള്‍ തൈക്കടപ്പുറം തീരത്ത് കണ്ടെത്തി. 37 പേരുമായി മീന്‍പിടുത്തത്തിന് പോയി തിരിച്ചുവരികയായിരുന്ന ബോട് അഴിമുഖത്ത് മറിയുകയായിരുന്നു.
35 പേരെ ഫിഷറീസ് വകുപ്പിന്റെയും കോസ്റ്റല്‍ പൊലീസിന്റെയും ബോടുകളെത്തി രക്ഷപ്പെടുത്തിയെങ്കിലും രണ്ടുപേര്‍ മരണപ്പെടുകയായിരുന്നു. രക്ഷപ്പെടുത്തിയ ഒരാള്‍ ആശുപത്രിയിലേക്കുള്ള വഴിമധ്യേയും കാണാതായ മറ്റൊരാളുടെ മൃതദേഹം ബുധനാഴ്ച വൈകിട്ടും കണ്ടെത്തുകയുമായിരുന്നു.
ബുധനാഴ്ച ജില്ലാ കലക്ടര്‍ കെ ഇമ്പശേഖര്‍, കണ്ണൂര്‍ ഡിഐജി രാജ്പാല്‍ മീണ, ജില്ലാ പൊലീസ് മേധാവി ഡി ശില്‍പ എന്നിവരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ അഴിത്തല അഴിമുഖത്ത് ഏകോപിപ്പിക്കുകയും ചെയ്തിരുന്നു.
കാണാതായ തൊഴിലാളിക്ക് വേണ്ടിയുള്ള തിരച്ചിലിന് നാവികസേനയുടെ ബേപ്പൂരില്‍ നിന്നുളള ഡ്രോണിയര്‍ എയര്‍ക്രാഫ്റ്റ്, നാവികസേനയുടെ കപ്പല്‍, ഫിഷറീസിന്റെ റസ്‌ക്യൂ ബോട്, കോസ്റ്റല്‍ പൊലീസിന്റെ പെട്രോള്‍ ബോട് ഉപയോഗിച്ചുള്ള തിരച്ചില്‍ നടത്തിയിരുന്നു. വ്യാഴാഴ്ച വൈകിട്ടോടെയാണ് കാണാതായ തൊഴിലാളിയുടെ മൃതദേഹം കാഞ്ഞങ്ങാട് പുഞ്ചാവി കടപ്പുറത്ത് കണ്ടെത്തിയത്.
#boataccident #Kerala #fishing #rescue #tragedy #marinesafety #coastalaccidents