വായന മരിക്കുന്നുവോ? പുസ്തകോത്സവം ഉദ്ഘാടന വേദിയില്‍ സംവാദം
Jan 7, 2013, 19:31 IST
![]() |
File Photo |
വായന മരിക്കുന്നില്ലെന്നും അതിന്റെ രീതിയില്‍ മാറ്റം ഉണ്ടായിട്ടുണ്ട് എന്നേ ഉള്ളൂവെന്നും പ്രാസംഗികരില്‍ ചിലര്‍ അഭിപ്രായപ്പെട്ടു. പുസ്തക വായന കുറയുന്നുണ്ടെങ്കിലും ഇന്റര്‍നെറ്റ്, ബ്ലോഗ് വായനകള്‍ വര്‍ധിക്കുന്നുവെന്നായിരുന്നു മറ്റു ചിലരുടെ അഭിപ്രായം. എന്നാല്‍ വായന അപകടത്തിലാണെന്നായിരുന്നു മറ്റു ചിലരുടെ അഭിപ്രായം. കാസര്‍കോടിന്റെ പിന്നോക്കാവസ്ഥയെകുറിച്ചും പ്രാസംഗികര്‍ക്ക് വിഭിന്നമായ അഭിപ്രായങ്ങള്‍ ഉണ്ടായിരുന്നു. കാസര്‍കോട്ട് ലൈബ്രറികള്‍ അടച്ച് പൂട്ടുകയാണെന്നും ഉള്ള ലൈബ്രറികളില്‍ തന്നെ പുസ്തകങ്ങള്‍ പൊടിപിടിച്ച് കിടക്കുന്ന സ്ഥിതിയുണ്ടെന്നും അഭിപ്രായമുയര്‍ന്നു. വായിക്കുന്നുണ്ടെങ്കില്‍ തന്നെ ഗൗരവമായ വായന നടക്കുന്നില്ലെന്നും ചിലര്‍ പറഞ്ഞു.
നഗരസഭാ ചെയര്‍മാന്‍ ടി.ഇ. അബ്ദുല്ല പുസ്തകോത്സവം ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം ചെര്‍ക്കള അധ്യക്ഷത വഹിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. അബ്ദുര്‍ റഹ്മാന്‍, ഡോ. ഷാഫി ഹാജി, രാഘവന്‍ ബെള്ളിപ്പാടി, സി.എല്‍. ഹമീദ്, എ.എസ്. മുഹമ്മദ്കുഞ്ഞി, രതീഷ്, ബാലകൃഷ്ണന്‍ ചെര്‍ക്കള, രവീന്ദ്രന്‍ പാടി, രവീന്ദ്രന്‍ രാവണീശ്വരം, അത്തീഖ് റഹ്മാന്‍ ബേവിഞ്ച, കെ.എച്ച്. മുഹമ്മദ്, കെ.ജി. റസാഖ്, അഷ്‌റഫ് അലി ചേരങ്കൈ പ്രസംഗിച്ചു. കുട്ടിയാനം മുഹമ്മദ്കുഞ്ഞി സ്വാഗതം പറഞ്ഞു. 22 വരെ നീളുന്ന പരിപാടിയില്‍ എല്ലാ ദിവസവും വൈകുന്നേരം വിവിധ സാംസ്‌കാരിക പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. ചൊവ്വാഴ്ച വൈകിട്ട് നോവല്‍ ചര്‍ച നടക്കും. വത്സന്‍ പിലിക്കോട് ഉദ്ഘാടനം ചെയ്യും.
Keywords : Kasaragod, Book fair, Kerala, Old Bus Stand, Internet, Blog, Reading, T.E. Abdulla, Raveendran Padi, Kasargodvartha, Malayalam News.