റാസല്‍ഖൈമയില്‍ വാഹനാപകടത്തില്‍മരിച്ച തൃക്കരിപ്പൂര്‍ സ്വദേശിയുടെ മൃതദേഹം 18ന് നാട്ടിലെത്തിക്കും; പരിക്കേറ്റ ഭാര്യയെ നാട്ടിലേക്ക് കൊണ്ടുവന്നു
Sep 15, 2016, 12:21 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 15/09/2016) നാട്ടില്‍നിന്നും ഗള്‍ഫിലുള്ള ഭര്‍ത്താവിന്റെ അടുത്തേക്ക് പോയ ഭാര്യയെ എയര്‍പോര്‍ട്ടില്‍ നിന്നും താമസസ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്നതിനിടെയുണ്ടായ വാഹനാപകടത്തില്‍ മരിച്ച തൃക്കരിപ്പൂര്‍ എടാട്ടുമലിലെ മടിയന്‍ വീട്ടില്‍ വിനോദിന്റെ (33) മൃതദേഹം 18ന് നാട്ടിലെത്തിക്കും. അപകടത്തില്‍ പരിക്കേറ്റ ഭാര്യ ജയ്മിനയെ നാട്ടിലെത്തിച്ചിട്ടുണ്ട്.
ഇക്കഴിഞ്ഞ തിങ്കളാഴ്ച രാവിലെയണ് റാസല്‍ ഖൈമയില്‍ അപകടമുണ്ടായത്. അഞ്ച് മാസം മുമ്പാണ് വിനോദിന്റെ രണ്ടാം വിവാഹം നടന്നത്. പിന്നീട് ഗള്‍ഫിലേക്ക് പോയ വിനോദിന്റെ അടുത്തേക്ക് സന്ദര്‍ശക വിസയില്‍ ഭാര്യ ജയ്മിന പുറപ്പെട്ടതായിരുന്നു. അവര്‍ സഞ്ചരിച്ച കാറിന്റെ ടയര്‍ തെറിച്ചുപോവുകയും നിയന്ത്രണംവിട്ട് മറ്റൊരു വാഹനത്തില്‍ ഇടിക്കുകയുമായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിനോദിന് ആന്തരിക രക്തസ്രാവം ഉണ്ടായി ഉടന്‍ മരണപ്പെടുകയായിരുന്നു.
തളിപ്പറമ്പ് സ്വദേശിനിയാണ് വിനോദിന്റെ ഭാര്യ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള എല്ലാ നടപടികളും ഗള്‍ഫിലുള്ള ബന്ധുക്കളും മറ്റും സ്വീകരിച്ചിരുന്നു. വിനോദിന്റെ കൂടെ ജോലിചെയ്യുന്ന അമാനുല്ലയാണ് കാറോടിച്ചിരുന്നത്. ഇയാള്‍ നിസാര പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു.
Related News:
തൃക്കരിപ്പൂര്‍ സ്വദേശി റാസല്‍ഖൈമയില്‍ വാഹനാപകടത്തില്‍ മരിച്ചു; ഭാര്യയ്ക്ക് ഗുരുതരം
Keywords: Cheruvathur, Obituary, Kasaragod, Accident, Death, Cheruvathur native dies in accident