city-gold-ad-for-blogger

പ്രസവിച്ച് മൂന്നാം നാള്‍ കുഞ്ഞ് മരിച്ചു; ആശുപത്രിക്കെതിരെ പോലീസ് അന്വേഷണം

കാഞ്ഞങ്ങാട്: (www.kasargodvartha.com 11.12.2015) പ്രസവിച്ച് മൂന്നാം നാള്‍ കുഞ്ഞ് മരണപ്പെട്ടു.ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് മരണകാരണമെന്നാരോപിച്ച് പിതാവ് പോലീസില്‍ പരാതി നല്‍കി. പരപ്പയിലെ അജിയാണ് പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഹൊസ്ദുര്‍ഗ് പോലീസ് അസ്വാഭാവികമരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി.

അജിയുടെ ഭാര്യ പ്രീതിയുടെ കുഞ്ഞാണ് കാഞ്ഞങ്ങാട് കിഴക്കുകരയിലെ സ്വകാര്യാശുപത്രിയില്‍ വ്യാഴാഴ്ച രാത്രി 8.30 മണിയോടെ മരണപ്പെട്ടത്. മൂന്നുദിവസം മുമ്പാണ് ഈ ആശുപത്രിയില്‍ പെണ്‍കുഞ്ഞിന് ജന്‍മം നല്‍കിയത്. സുഖപ്രസവമായിരുന്നു. കുഞ്ഞും പൂര്‍ണ്ണ ആരോഗ്യത്തിലായിരുന്നു. എന്നാല്‍ വ്യാഴാഴ്ച രാത്രിയോടെ കുഞ്ഞ് പൊടുന്നനെ മരണപ്പെടുകയായിരുന്നു. നല്ല ആരോഗ്യത്തോടെയുണ്ടായിരുന്ന കുഞ്ഞ് മരിച്ചതില്‍ സംശയമുണ്ടെന്നും കുഞ്ഞിന് മരുന്ന് നല്‍കിയതിലോ കുത്തിവെപ്പ് നടത്തിയതിലോ അപാകതയുണ്ടായതായി സംശയിക്കുന്നുവെന്നുമാണ് അജി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.

മരണത്തില്‍ സംശയമുയര്‍ന്നതിനെ തുടര്‍ന്ന് കുഞ്ഞിന്റെ മൃതദേഹം വിദഗ്ദ  പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജാശുപത്രിയിലേക്ക് കൊണ്ടുപോയി.പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ യഥാര്‍ത്ഥ മരണകാരണം പുറത്തുവരികയുള്ളൂ. ഇതിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.

പ്രസവിച്ച് മൂന്നാം നാള്‍ കുഞ്ഞ് മരിച്ചു; ആശുപത്രിക്കെതിരെ പോലീസ് അന്വേഷണം


Keywords: kasaragod, Kanhangad, hospital, Baby, Police,  Aji, Preethi Kizhakkukara , dead, Postmortem report

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia