city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കുടുംബവഴക്കിനിടെ അമ്മായിയമ്മ തലയില്‍ തേങ്ങ കൊണ്ടടിച്ചു; ഭര്‍ത്താവ് കസേര കൊണ്ടടിച്ച് തോളെല്ല് പൊട്ടിച്ചു; ഭര്‍തൃവീട്ടില്‍ നടന്ന ക്രൂരതകള്‍ക്കെതിരെ പരാതിയുമായി ബധിര യുവതി പോലീസില്‍

കാഞ്ഞങ്ങാട്: (www.kasargodvartha.com 30.11.2017) കുടുംബവഴക്കിനിടെ അമ്മായിയമ്മ തലയില്‍ പൊതിക്കാത്ത തേങ്ങയെടുത്ത് അടിക്കുകയും ഭര്‍ത്താവ് കസേര കൊണ്ടടിച്ച് തോളെല്ല് പൊട്ടിക്കുകയും ചെയ്തുവെന്ന പരാതിയുമായി ബധിര യുവതി പോലീസിലെത്തി. അമ്മായി അമ്മയെ വാക്കത്തി കൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ചുവെന്ന കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട കൊട്രച്ചാല്‍ പുതിയകണ്ടത്തെ ഓട്ടോഡ്രൈവര്‍ പ്രിയദര്‍ശന്റെ ഭാര്യ ഷെമീമയാണ് ഭര്‍തൃവീട്ടില്‍ നേരിടേണ്ടിവന്ന ക്രൂരതകള്‍ എണ്ണിപ്പറഞ്ഞുകൊണ്ട് പരാതിയുമായി ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷനിലെത്തിയത്.

കുശാല്‍നഗര്‍ സ്വദേശിയായ മത്സ്യജോലിക്കാരന്‍ ഇസ്മായിലിന്റെയും കൊല്ലം സ്വദേശിനി ബാദുഷ എന്ന നസീമയുടെയും മകളാണ് ഇരുപത്തിയെട്ടുകാരി ഷെമീമ. കുടുംബം ഇപ്പോള്‍ കുശാല്‍നഗര്‍ കടിക്കാലിലെ വാടക വീട്ടില്‍ കഴിയുന്നു. 12 വര്‍ഷം മുമ്പ് പടന്നക്കാട് വാടക വീട്ടില്‍ കഴിയുമ്പോഴാണ് പ്രിയദര്‍ശനും ഷെമീമയും അടുപ്പത്തിലായത്. ഇരുവീട്ടുകാരുടെയും സമ്മതത്തോടെ കണ്ണൂരില്‍ രജിസ്റ്റര്‍ വിവാഹം. ദമ്പതികള്‍ക്ക് 11 വയസ്സുള്ള ആണ്‍കുട്ടിയുമുണ്ട്. പ്രിയദര്‍ശന്റെ പിതാവ് റിട്ട. വില്ലേജ് ഓഫീസറും മാതാവ് നാടക കലാകാരിയുമാണ്. എട്ടു വര്‍ഷത്തോളം പ്രയാസമൊന്നുമില്ലാതെ ഭര്‍തൃവീട്ടില്‍ കഴിഞ്ഞ ഷെമീമക്ക് മൂന്നു വര്‍ഷത്തോളമായി അനുഭവിക്കേണ്ടി വന്നത് ക്രൂരമായ പീഡനമുറകള്‍.

കുടുംബവഴക്കിനിടെ അമ്മായിയമ്മ തലയില്‍ തേങ്ങ കൊണ്ടടിച്ചു; ഭര്‍ത്താവ് കസേര കൊണ്ടടിച്ച് തോളെല്ല് പൊട്ടിച്ചു; ഭര്‍തൃവീട്ടില്‍ നടന്ന ക്രൂരതകള്‍ക്കെതിരെ പരാതിയുമായി ബധിര യുവതി പോലീസില്‍

മൂന്നുവര്‍ഷം മുമ്പ് മറ്റൊരു യുവതിയുമായി ഭര്‍ത്താവിന് അതിരുവിട്ട ബന്ധം തോന്നിയതോടെ തന്നെ ഒഴിവാക്കാനുള്ള ശ്രമം ആരംഭിച്ചുവെന്ന് ഷെമീമ പറയുന്നു. ഇതിന് ഭര്‍തൃമാതാവ് കൂട്ടുനില്‍ക്കുകയും ചെയ്തു. രണ്ടു ദിവസം മുമ്പ് കടലക്കറി കുക്കറില്‍ വേവിക്കുമ്പോള്‍ കടല പാകമായതിന്റെ സൈറണ്‍ കുക്കര്‍ മുഴക്കിയത് ജന്മനാ ബധിരയായ ഷെമീമ കേട്ടില്ല. കടല കരിഞ്ഞു. ഇതായിരുന്നു കഴിഞ്ഞ ദിവസത്തെ അക്രമത്തിന്റെ കാരണമെന്ന് ഷെമീമ പറയുന്നു. ഇതേ തുടര്‍ന്ന് പൊതിക്കാത്ത തേങ്ങയെടുത്ത് തന്റെ തലക്കടിച്ചു. കസേര കൊണ്ട് ഭര്‍ത്താവ് തോളെല്ല് അടിച്ചു പൊട്ടിച്ചു. എന്നിട്ടും അരിശം തീരാഞ്ഞ് ഭര്‍ത്താവ് കത്തി വീശിയെന്നും തടയാനെത്തിയ മാതാവിന്റെ കൈ മുറിഞ്ഞുവെന്നും യുവതി ഇന്നു രാവിലെ പോലീസിന് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഉടന്‍ തന്നെ അമ്മയെ സ്വന്തം ഓട്ടോറിക്ഷയില്‍ കയറ്റി പ്രിയദര്‍ശന്‍ നീലേശ്വരത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് മുറിവ് വെച്ചുകെട്ടി. തിരികെ വീട്ടിലെത്തിയ ശേഷം തന്നെ വീട്ടില്‍ നിന്നും പുറത്താക്കി വാതിലടച്ചു. തുടര്‍ന്ന് താന്‍ തന്റെ കുടുംബ വീട്ടിലേക്ക് മടങ്ങുകയും ചെയ്തു.

ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ പോലീസിനെ സമീപിക്കുമെന്ന് ഉറപ്പായതോടെ ഭര്‍ത്താവും അമ്മായി അമ്മയും ഒരു മുഴം മുമ്പേ തനിക്കെതിരെ കള്ളക്കേസ് ചമക്കുകയായിരുന്നുവെന്ന് അമ്മായി അമ്മയെ വാക്കത്തി കൊണ്ട് വെട്ടി എന്ന കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഷെമീമ വിശദീകരിച്ചു. ഷെമീമയുടെ പരാതി അതീവ ഗൗരവത്തോടെ കൈകാര്യം ചെയ്യുമെന്ന് പോലീസ് ഉറപ്പ് നല്‍കിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, Kanhangad, News, Husband, Complaint, Police, Deaf woman filed complaint against husband and mother in -law.



Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia