തെക്കില്‍ പുഴയില്‍ അഴുകിയ നിലയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി
Apr 7, 2012, 16:00 IST
കാസര്‍കോട്: തെക്കില്‍ ഉച്ചിലപാടി പുഴയില്‍ അഴുകിയ നിലയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. ശനിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് മൃതദേഹം പുഴയില്‍ കണ്ടെത്തിയത്. തിരിച്ചറിയാന്‍ കഴിയാത്ത വിധം മൃതദേഹം അഴുകിയിരുന്നു. 35 വയസ് പ്രായം തോന്നിക്കുന്ന ആളുടേതാണ് മൃതദേഹം എന്നാണ് സംശയിക്കുന്നത്. വിദ്യാനഗര്‍ പോലീസ് സ്ഥലത്തെത്തി മൃതദേഹം വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. മൃതദേഹത്തില്‍ പാന്റും ബെല്‍ട്ടും മാത്രമാണ് ഉണ്ടായിരുന്നത്.
Keywords: Kasaragod, River, Deadbody







