ഒരാഴ്ച മുമ്പ് കാണാതായ ഭര്‍തൃമതിയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തി
Jul 16, 2016, 11:11 IST
ബദിയടുക്ക: (www.kasargodvartha.com 16.07.2016) ഒരാഴ്ച മുമ്പ് ബദിയടുക്ക ബാഡൂരില്‍ നിന്നും കാണാതായ ഭര്‍തൃമതിയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തി. ബാഡൂരിലെ പത്മനാഭയുടെ ഭാര്യ ജയന്തിയുടെ (40) മൃതദേഹമാണ് ശനിയാഴ്ച രാവിലെ എട്ട് മണിയോടെ ഹേരൂര്‍ പുഴയില്‍ കണ്ടെത്തിയത്. ഇക്കഴിഞ്ഞ ഞായറാഴ്ച രാവിലെ 10 മണിയോടെയാണ് ജയന്തിയെ വീട്ടില്‍ നിന്നും കാണാതായത്.
സംഭവത്തില്‍ ഭര്‍ത്താവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. കഴിഞ്ഞ ദിവസം ബാഡൂരിലെ പുഴയില്‍ പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തിയിരുന്നു. ഇതിനിടയിലാണ് ശനിയാഴ്ച രാവിലെ മൃതദേഹം ഹേരൂര്‍ പുഴയില്‍ കണ്ടെത്തിയത്.
ബദിയടുക്ക പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റിന് ശേഷം പോസ്റ്റുമോര്‍ട്ടത്തിനയക്കും. ഭര്‍ത്താവിന്റെ പീഡനത്തെ തുടര്‍ന്ന് ജയന്തി പുഴിയില്‍ ചാടി മരിച്ചതാകാമെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. മരിച്ച ജയന്തിക്ക് രണ്ട് മക്കളുണ്ട്.

Keywords: Kasaragod, Missing, River, Death, Deadbody, House-wife, Badiyadukka, Husband, Police, Inquest, Postmortem, Jayanthi.