ശീതളപാനീയത്തില്‍ ചത്ത പ്രാണികള്‍
May 29, 2012, 16:07 IST
ഉപ്പള: ഉപ്പളയിലെ ഒരു കടയില്‍ നിന്നും വാങ്ങിയ ശീതളപാനീയത്തില്‍ ചത്ത പ്രാണികള്‍. പൈവളിഗയിലെ ഒരു യുവാവാണ് കടുത്ത വേനല്‍ ചൂടില്‍ ദാഹമകറ്റാന്‍ വീട്ടില്‍ നടക്കുന്ന ചടങ്ങിലേക്ക് ശീതളപാനീയം വില കൊടുത്ത് വാങ്ങിയത്. 15 വലിയ കൂപ്പി ശീതളപാനീയമാണ് വാങ്ങിയത്. ഇതില്‍ മൂന്നെണ്ണത്തിലാണ് നിറയെ കറുത്ത പ്രാണികള്‍ കാണപ്പെട്ടത്. പ്രാണികള്‍ ചത്ത ശീതളപാനീയം കട ഉടമയെ തിരിച്ചേല്‍പ്പിച്ചെങ്കിലും കടയുടമ മടക്കിയെടുക്കാന്‍ തയ്യാറാകാതെ യുവാവിനോട് തട്ടികയറുകയായിരുന്നു. യുവാവ് പിന്നീട് ശീതളപാനീയ കുപ്പിയുമായി ജില്ലാ കലക്ട്രറുടെ അടുത്തെത്തി പരാതിപ്പെട്ടു. സംഭവത്തെകുറിച്ച് ആരോഗ്യ വകുപ്പ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
Keywords: Uppala, Kasaragod, Bottle, Cool drinks