തെരുവ് നായയുടെ തലയും കൈകാലുകളും വെട്ടിമാറ്റിയ ശേഷം കരിച്ചേരി പുഴയിലെറിഞ്ഞു
Apr 15, 2016, 09:30 IST
പൊയ്‌നാച്ചി: (www.kasargodvartha.com 14.04.2016) തെരുവ് നായയുടെ തലയും കൈകാലുകളും വെട്ടിമാറ്റിയ ശേഷം കരിച്ചേരി പുഴയില്‍ തള്ളി. തലയും കാലുകളുമില്ലാത്ത മൃതദേഹം പുഴയില്‍ ഒഴുകുന്നത് കണ്ടവരെല്ലാം അമ്പരക്കുകയായിരുന്നു.
കരിച്ചേരി പയറ്റിയാല്‍ ഭാഗത്തെ പുഴയോരത്താണ് നായയുടെ ജഡം പിന്നീട് അടിഞ്ഞത്. ഈ ജഡം നാട്ടുകാര്‍ സംസ്‌കരിക്കുകയായിരുന്നു. മിണ്ടാപ്രാണിയോട് ആരോ കാണിച്ച ഈ കൊടുംക്രൂരതക്കെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. പുഴയെ മലിനമാക്കി രോഗം വിതക്കുന്ന പ്രവണതകള്‍ വ്യാപകമാവുകയാണ്. പൊതുവെ ഉപ്പുവെള്ളം കയറുന്നതിനാല്‍ പുഴ വെള്ളം മലിനമാകുന്ന സ്ഥിതിയാണുള്ളത്. ഇതിനിടയിലാണ് പുഴയില്‍ മൃഗങ്ങളുടെ അവശിഷ്ടങ്ങളും മാലിന്യങ്ങളും തള്ളുന്നത്.
Keywords: Poinachi, kasaragod, Street dog, Murder, River,