പാദൂര്‍ കുഞ്ഞാമു ഹാജിയുടെ മൃതദേഹം ഖബറടക്കി
Apr 23, 2016, 19:30 IST
ചട്ടഞ്ചാല്‍: (www.kasargodvartha.com 23.04.2016) അന്തരിച്ച കോണ്‍ഗ്രസ് നേതാവും ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമായ പാദൂര്‍ കുഞ്ഞാമു ഹാജിയുടെ മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ബെണ്ടിച്ചാല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. രാഷ്ട്രീയ - സാമൂഹ്യ - സാംസ്‌കാരിക രംഗങ്ങളിലെ നിരവധി പേര്‍ അനുശോചനം അര്‍പ്പിക്കാന്‍ ബെണ്ടിച്ചാലിലെ വസതിയില്‍ എത്തിയിരുന്നു. ഏഴ് മണിക്ക് നടന്ന ഖബറടക്കത്തില്‍ സമൂഹത്തിന്റെ നാനാതുറകളിലുള്ള പ്രമുഖരുള്‍പെടെ നിരവധി പേര്‍ സംബന്ധിച്ചു.
ശനിയാഴ്ച പുലര്‍ച്ചെ 7.30 മണിയോടെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, കെ പി സി സി പ്രസിഡണ്ട് വി എം സുധീരന്‍ ഉള്‍പെടെയുള്ളവര്‍ വിയോഗത്തില്‍ അനുശോചിച്ചിരുന്നു.
Keywords : Padhur Kunhamu Haji, Kasaragod, Masjid, Chattanchal, Dead body of Padhur Kunhamu Haji buried.

Keywords : Padhur Kunhamu Haji, Kasaragod, Masjid, Chattanchal, Dead body of Padhur Kunhamu Haji buried.