ജൗഹറിന്റെ മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കി
Apr 15, 2016, 13:30 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 15.04.2016) കഴിഞ്ഞ ദിവസം കുടുംബൂര്‍ പുഴയില്‍ മുങ്ങി മരിച്ച എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയും എം എസ് എഫ് നേതാവുമായ ജൗഹറിന്റെ മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ കല്ലഞ്ചിറ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. മുസ്ലിം ലീഗ്, യൂത്ത് ലീഗ്, എം എസ് എഫ് നേതാക്കളും മറ്റു നിരവധി പേരും ഖബറടക്ക ചടങ്ങില്‍ സംബന്ധിച്ചു.
എം എസ് എഫ് ജില്ലാ കമ്മിറ്റിയംഗവും കാഞ്ഞങ്ങാട് മണ്ഡലം വൈസ് പ്രസിഡണ്ടുമായിരുന്ന ജൗഹര്‍ വ്യാഴാഴ്ചയാണ് സുഹൃത്തുക്കള്‍ക്കൊപ്പം പുഴയില്‍ കുളിക്കുന്നതിനിടെ മുങ്ങിമരിച്ചത്. പഠനത്തില്‍ മിടുക്കനായിരുന്ന ജൗഹറിന്റെ എഞ്ചിനീയറിംഗ് ഫലം പുറത്ത് വ്യാഴാഴ്ചയായിരുന്നു. പക്ഷേ ഫലം അറിയുന്നതിന് മുമ്പേ ജൗഹര്‍ വേദനയില്ലാത്ത ലോകത്തേക്ക് യാത്രയാകുകയായിരുന്നു.
മരണ വാര്‍ത്ത അറിഞ്ഞത് മുതല്‍ നാനാജാതി മതസ്ഥരായ നിരവധി പേരാണ് കല്ലഞ്ചിറയിലെ വീട്ടിലേക്കും കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രിയിലേക്കും ഒഴുകിയെത്തിയത്. വ്യാഴാഴ്ച വൈകിട്ട് കാഞ്ഞങ്ങാട് കൊണ്ടുവന്ന മൃതദേഹം വെള്ളിയാഴ്ച രാവിലെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം തോയമ്മല്‍ മസ്ജിദില്‍ ചടങ്ങുകള്‍ക്ക് ശേഷം ഉച്ചക്ക് മഖാം പരിസരത്തും വീട്ടിലും പൊതുദര്‍ശനത്തിന് വെച്ച് ശേഷം മൂന്ന് മണിക്കാണ് ഖബറടക്കിയത്.
കല്ലഞ്ചിറയില്‍ നടന്ന സര്‍വ കക്ഷി യോഗം ജൗഹറിന്റെ മരണത്തില്‍ അനുശോചനം നടത്തി. എം എസ് എഫ് ജില്ലാ പ്രസിഡണ്ട് ഹാശിം ബംബ്രാണി അധ്യക്ഷത വഹിച്ചു. രാജു കട്ടക്കയം, അഷ്‌റഫ് അലി ദാരിമി, ടോമി, ഉസാം പള്ളങ്കോട് മുസ്തഫ തായന്നൂര്‍, എ സി എ ലത്വീഫ്, സാജിത് എടത്തോട്, എ ആര്‍ രാജു, ജാതിയില്‍ അസൈനാര്‍, ജാഫര്‍ ചായ്യോത്ത്, ശാഹുല്‍ ഹമീദ്, ടി എം അബ്ദുല്‍ ഖാദര്‍, സണ്ണി കല്ലന്‍ചിറ, സാദിഖുല്‍ അമീന്‍, ഇര്‍ശാദ് മൊഗ്രാല്‍, സി ഐ എ ഹമീദ്, ഇഖ്ബാല്‍ വെള്ളിക്കോത്ത്, റംഷീദ് എന്‍ ആര്‍ സി, റമീസ് ആറങ്ങാടി, റംഷീദ് തോയമ്മല്‍ എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി. ഇഖ്ബാല്‍ കല്ലന്‍ചിറ സ്വാഗതവും, അഷ്‌റഫ് കല്ലന്‍ചിറ നന്ദിയും പറഞ്ഞു.
Related News: പുഴയില്‍ കുളിക്കാനിറങ്ങിയ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു
Keywords : Death, Student, MSF, Leader, Kanhangad, Kasaragod, Jowhar.