തുരുത്തിയില്‍ മരിച്ച അജ്ഞാതന്റെ മൃതദേഹം 3 മണിക്കൂറോളം മോര്‍ച്ചറിക്ക് പുറത്ത് ആംബുലന്‍സില്‍ കിടത്തി; കാരണം ഫ്രീസര്‍ കേടായതിനാല്‍
Jul 25, 2016, 23:35 IST
കാസര്‍കോട്: (www.kasargodvartha.com 25/07/2016) തുരുത്തി പുഴയില്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിച്ച പോലീസ് വലഞ്ഞത് മൂന്ന് മണിക്കൂറോളം. ആശുപത്രിയിലെ രണ്ട് ഫ്രീസറുകളും തകരാറിലാണെന്ന കാരണം പറഞ്ഞ് മൃതദേഹം സൂക്ഷിക്കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായില്ല. മൃതദേഹം പരിയാരത്തേക്ക് കൊണ്ടുപോകണമെന്നാണ് ആശുപത്രി അധികൃതര്‍ പോലീസിനോട് പറഞ്ഞത്. ഇത്രയും ദൂരത്തേക്ക് മൃതദേഹം കൊണ്ടുപോകാനുള്ള ചിലവ് വഹിക്കാന്‍ പോലീസിന് സാധിക്കാത്തതിനാല്‍ ഫ്രീസറുള്ള കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയെ ബന്ധപ്പെട്ടെങ്കിലും അതാത് ഭാഗത്തുള്ള മൃതദേഹങ്ങള്‍ അടുത്തുള്ള ആശുപത്രിയില്‍ തന്നെ സൂക്ഷിക്കണമെന്നായിരുന്നു അറിയിച്ചത്.
തിങ്കളാഴ്ച വൈകിട്ട് ആറു മണിയോടെയാണ് തുരുത്തി പുഴയില്‍ മൃതദേഹം ഒഴുകിപ്പോകുന്നത് പരിസരവാസികളുടെ ശ്രദ്ധയില്‍ പെട്ടത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടായിരുന്നു. 40 വയസ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. അഴുകിത്തുടങ്ങിയതിനാല്‍ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയാലും അവിടെ സൂക്ഷിക്കില്ലെന്ന് പോലീസിന് അറിയാമായിരുന്നത് കൊണ്ടാണ് പോലീസ് ഇതിന് തയ്യാറാവാതിരുന്നത്.
ഒടുവില്‍ വിവരമറിഞ്ഞ് തളങ്കര ദീനാര്‍ ഐക്യവേദി പ്രവര്‍ത്തകര്‍ അവരുടെ ഫ്രീസര്‍ കൊണ്ടുവന്നതോടെയാണ് മൂന്ന് മണിക്കൂറിന് ശേഷം മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായത്. ഈ സമയമത്രയും മൃതദേഹം മോര്‍ച്ചറിക്ക് സമീപം ഇരുട്ടില്‍ നിര്‍ത്തിയിട്ട ആംബുലന്‍സില്‍ കിടത്തുകയായിരുന്നു. പോലീസിന്റെ സമയവും പാഴായി. ആശുപത്രിയിലെ രണ്ട് ഫ്രീസറുകളും കേടായിട്ടും ഇത് ശരിയാക്കാന്‍ തയ്യാറാകാതിരുന്ന ആശുപത്രി അധികൃതരുടെ നടപടി പ്രതിഷേധത്തിന് കാരണമായി.
എസ് ഐ ആന്റണിയുടെ നേതൃത്വത്തിലായിരുന്നു മൃതദേഹം കരയ്‌ക്കെടുത്ത് ആശുപത്രിയിലെത്തിച്ചത്.
Related News: തുരുത്തി കടവില്‍ അജ്ഞാത മൃതദേഹം
Keywords : Dead body, Kasaragod, Police, Thuruthi, Mortuary, Freezer, Unknown Dead Body, Dead body kept on Ambulance for 3 hours.