ട്രെയിനില്‍ മരിച്ച നിലയില്‍ കണ്ടെത്തിയയാളെ തിരിച്ചറിഞ്ഞില്ല; മൃതദേഹം കാസര്‍കോട്ട് സംസ്‌കരിച്ചു
Jun 13, 2018, 09:02 IST
കാസര്‍കോട്: (www.kasargodvartha.com 13.06.2018) ട്രെയിനില്‍ മരിച്ച നിലയില്‍ കണ്ടെത്തിയയാളെ തിരിച്ചറിയാതിരുന്നതിനെ തുടര്‍ന്ന് മൃതദേഹം കാസര്‍കോട്ട് സംസ്‌കരിച്ചു. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് രാജസ്ഥാനില്‍ നിന്നും എറണാകുളത്തേക്ക് പോകുന്ന മരുസാഗര്‍ എക്സ്പ്രസില്‍ 45 വയസ് പ്രായം തോന്നിക്കുന്ന അജ്ഞാതന്റെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയെങ്കിലും ദിവസങ്ങള്‍ക്ക് കഴിഞ്ഞിട്ടും ആരും അന്വേഷിച്ചെത്താതായതോടെ നഗരസഭയുടെ പൊതുശ്മശാനത്തില്‍ സംസ്‌കരിക്കുകയായിരുന്നു.
18 മണിക്കൂര്‍ നേരമാണ് ഇയാള്‍ ട്രെയിനില്‍ മരിച്ചു കിടന്നത്. കമ്പാര്‍ട്ട്മെന്റില്‍ ദുര്‍ഗന്ധം പരക്കുന്നുവെന്ന് ഒരു യാത്രക്കാരന്‍ കാസര്‍കോട് റെയില്‍വേ സ്റ്റേഷന്‍ മാസ്റ്ററെ വിളിച്ചറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ബാത്ത്റൂമിലേക്കുള്ള വഴിയില്‍ കമിഴ്ന്ന് കിടന്ന നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Deadbody, Death, Police, General-hospital, Dead body found in Train not identified; Buried in Kasaragod
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Deadbody, Death, Police, General-hospital, Dead body found in Train not identified; Buried in Kasaragod
< !- START disable copy paste -->