മഞ്ചേശ്വരം കടപ്പുറത്ത് കണ്ടെത്തിയത് കീഴൂരിലെ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം
Aug 16, 2014, 10:34 IST
കാസര്‍കോട്: (www.kasargodvartha.com 16.08.2014) മഞ്ചേശ്വരം കടപ്പുറത്ത് കണ്ടെത്തിയ അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു. മേല്‍പറമ്പ് കീഴൂരിലെ മത്സ്യത്തൊഴിലാളിയായ നാരായണന്‍ - ലീല ദമ്പതികളുടെ മകന്‍ ബാബു(41)വിന്റേതാണ് മൃതദേഹം. ബന്ധുക്കളാണ് തിരിച്ചറിഞ്ഞത്.
അഞ്ച് ദിവസം മുമ്പ് മത്സ്യബന്ധനത്തിന് പോയ ബാബു പിന്നീട് വീട്ടിലെത്തിയിരുന്നില്ല. മത്സ്യബന്ധനത്തിന് പോയാല്‍ ഏതാനും ദിവസങ്ങള്‍ കഴിഞ്ഞാണ് വീട്ടിലെത്താറുള്ളത്. അഞ്ച് ദിവസം കഴിഞ്ഞിട്ടും യുവാവിനെ കാണാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോള്‍ യാതൊരുവിവരവും ലഭിച്ചില്ല. ഇതിനിടയിലാണ് മഞ്ചേശ്വരം കടപ്പുറത്ത് അജ്ഞാത മൃതദേഹം കണ്ടെത്തിയതായുള്ള വിവരം ബന്ധുക്കള്‍ക്ക് ലഭിച്ചത്.
ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് മഞ്ചേശ്വരം കടപ്പുറത്ത് മൃതദേഹം കരക്കടിഞ്ഞത്. ബന്ധുക്കളാരും എത്താത്തതിനെതുടര്‍ന്ന് മഞ്ചേശ്വരം പോലീസ് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം നുള്ളിപ്പാടി ചെന്നിക്കരയിലെ പൊതുശ്മശാനത്തില്‍ മറവുചെയ്തിരുന്നു. ബാബുവിന്റെ ബന്ധുക്കള്‍ മഞ്ചേശ്വരം പോലീസിലെത്തി വസ്ത്രങ്ങളും ഫോട്ടോയും കണ്ടാണ് മരിച്ചത് ബാബുവാണെന്ന് തിരിച്ചറിഞ്ഞത്.
അവിവാഹിതനാണ്. സഹോദരങ്ങള്‍: ലീല, സതി, ശാന്ത, കവിത. മൃതദേഹം പൊതുശ്മശാനത്തില്‍നിന്് പുറത്തെടുത്ത് കീഴുരില്‍കൊണ്ടുവന്ന് സംസ്‌ക്കരിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
Keywords : Obituary, Unknown body, Manjeshwaram, Kasaragod, Kerala, Kizhur.