Dead body | കാസർകോട് നഗരത്തിൽ കണ്ടെത്തിയ അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞില്ല
* മരണ കാരണം വ്യക്തമാകണമെങ്കിൽ പോസ്റ്റ് മോർടം റിപോർട് ലഭിക്കണമെന്ന് പൊലീസ്
കാസർകോട്: (KasaragodVartha) നഗരത്തിലെ കറന്തക്കാട്ട് കണ്ടെത്തിയ അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞില്ല. വ്യാഴാഴ്ച വൈകീട്ട് 5.40 മണിയോടെ മധൂർ ഭാഗത്തേക്കുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപത്തെ കുറ്റിക്കാട്ടിലാണ് 55 വയസ് പ്രായം തോന്നിക്കുന്ന ഇദ്ദേഹത്തെ അബോധാവസ്ഥയിൽ കണ്ടെത്തിയത്.
കാസർകോട് ജെനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. കറുത്ത ടീ ഷർടും നീലക്കള്ളി മുണ്ടുമാണ് വേഷം. 152 സെമീ നീളവും നരച്ച താടിയുമുണ്ട്. മൃതദേഹം ജെനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. മരണ കാരണം വ്യക്തമാകണമെങ്കിൽ പോസ്റ്റ് മോർടം റിപോർട് ലഭിക്കണമെന്ന് പൊലീസ് പറഞ്ഞു.
ബന്ധുക്കളെ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്. ബന്ധുക്കൾ എത്തിയതിന് ശേഷമായിരിക്കും പോസ്റ്റ് മോർടം നടപടികളിലേക്ക് കടക്കുക. എന്തെങ്കിലും വിവരം ലഭിക്കുന്നവർ കാസർകോട് ടൗൺ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടണം. ഫോൺ നമ്പർ: 04994230100, 9446088860 (എസ്ഐ).
ശ്രദ്ധിക്കുക: ഈ വാർത്തയുടെ കൂടെ ചേർത്തിട്ടുള്ള ചിത്രം തിരിച്ചറിയൽ ആവശ്യത്തിന് മാത്രമാണ് പ്രസിദ്ധീകരിക്കുന്നത്. ഇതുപോലുള്ള ദൃശ്യങ്ങൾ കാണാൻ പേടിയുള്ളവർക്കോ ലോല ഹൃദയർക്കോ കുട്ടികൾക്കോ പങ്കിടരുത് - ടീം കാസർകോട് വാർത്ത.