ഡിസിസി: അന്തിമ പട്ടികയായി; കാസര്‍കോട്ട് സി കെ ശ്രീധരനും നീലകണ്ഠനും
Aug 14, 2012, 23:07 IST
![]() |
C.K Sreedharan |
അതേസമയം കെപിസിസി - ഡിസിസി പുനഃസംഘടന വിഷയത്തില്‍ പാര്‍ട്ടിക്കകത്ത് ഇനിയും സമവായമായിട്ടില്ലെന്ന സൂചനകളും പുറത്തുവന്നിട്ടുണ്ട്. വയലാര്‍ രവിയുടെ നാലാം ഗ്രൂപ്പിനും പത്മജ വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള മുന്‍ കരുണാകരന് വിഭാഗത്തിനും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കുമോയെന്ന് കണ്ടറിയണം. ഏകപക്ഷീയമായ പുനഃസംഘടന പറ്റില്ലെന്ന കടുത്ത നിലപാടിലാണ് പി.സി. ചാക്കോ, കെ. മുരളീധരന്, കേന്ദ്രമന്ത്രിമാരായ കെ. വി. തോമസ്, മുല്ലപ്പള്ളി രാമചന്ദ്രന് എന്നിവര്‍ എത്തിനില്‍ക്കുന്നത്. കഴിഞ്ഞ ദിവസം കെ. മുരളീധരന് വയലാര്‍ രവിയുമായി രഹസ്യ ചര്‍ച്ചനടത്തിയതോടെ കോണ്‍ഗ്രസിലെ നിലവിലുള്ള ഗ്രൂപ്പ് സമവായം പൊളിച്ചെഴുതപ്പെടുമെന്ന് കരുതുന്ന നേതാക്കളുമുണ്ട്.
ഏതായാലും ഇപ്പോള്‍ കേന്ദ്ര നേതൃത്വത്തിന് മുന്നിലുള്ള ഡിസിസി പ്രസിഡണ്ടുമാരുടെ അന്തിമ പട്ടിക ഇതുപ്രകാരമാണ്. ഐ ഗ്രൂപ്പിന് തിരുവനന്തപുരം- മോഹന്‍കുമാര്‍, ആലപ്പുഴ-ബൈജു, എറണാകുളം - ടി. പി. ഹസന്, തൃശ്ശൂര്‍- ജോസഫ് ചാലിശ്ശേരി, വയനാട് - കെ. എല്‍. പൗലോസ് അല്ലെങ്കില്‍ കെ. ആര്. എബ്രഹാം, കണ്ണൂര്‍ - കെ. സുരേന്ദ്രന്, കാസര്‍കോട്- സി. കെ. ശ്രീധരന് അല്ലെങ്കില്‍ കെ. നീലകണ്ഠന്.
എ ഗ്രൂപ്പിന് കൊല്ലം - എ ഷാനവാസ് ഖാന്, പത്തനം തിട്ട - ശര്‍മ്മ, കോട്ടയം -ടോമി കല്ലാനി, ഇടുക്കി - റോയി കെ പൗലോസ്, മലപ്പുറം - വി എ കരീം, പാലക്കാട ്- സി ചന്ദ്രന്, കോഴിക്കോട് - യു രാജീവന്.
Keywords: Kasargod, D.C.C, C.K Sreedharan, K Neelakantan.