മാധ്യമ വിമര്‍ശനം ക്രിയാത്മകമാകണം: ജില്ലാ കലക്ടര്‍
Mar 20, 2013, 20:15 IST
കാസര്‍കോട്: മാധ്യമങ്ങളുടെ വിമര്‍ശനം ക്രിയാത്മകമായിരിക്കണമെന്ന് ജില്ലാ കലക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍ അഭിപ്രായപ്പെട്ടു. വാര്‍ത്തകളുടെ ഉറവിടം വ്യക്തമാക്കിയില്ലെങ്കിലും വാര്‍ത്തകളുടെ ഇരു പക്ഷത്തു നിന്നും അഭിപ്രായങ്ങള്‍ സ്വീകരിക്കാന്‍ മാധ്യമ പ്രവര്‍ത്തകര്‍ ശ്രദ്ധിക്കണമെന്നും കലക്ടര്‍ പറഞ്ഞു.
കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി കാസര്‍കോട് പ്രസ് ക്ലബ് മുതിര്‍ന്ന പത്രപ്രവര്‍ത്തകരെ ആദരിക്കുകയും മീഡിയ ഡയറക്ടറിയുടെ പ്രകാശന ഉദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ ഏകപക്ഷീയമാകാതെ നോക്കേണ്‍തുണ്ട്. ചില കാര്യങ്ങളിലെങ്കിലും രണ്ടു പക്ഷത്തു നിന്നും അഭിപ്രായങ്ങള്‍ സ്വീകരിക്കണം. മറ്റുള്ളവരെ വേദനിപ്പിക്കുന്ന വാര്‍ത്തകളില്‍ മിതത്വം പാലിക്കണമെന്നും കലക്ടര്‍ അഭ്യര്‍ത്ഥിച്ചു.
പിന്നീടുള്ള തിരുത്തലുകളേക്കാള്‍ നല്ലത് എല്ലാ പക്ഷവും നോക്കി വാര്‍ത്തകള്‍ റിപോര്‍ട്ട് ചെയ്യുന്നതാണ്. പത്രപ്രവര്‍ത്തകരുടെ വിമര്‍ശനങ്ങള്‍ തെറ്റുകള്‍ തിരുത്തുന്നതിനും പല കാര്യങ്ങളിലും നടപടി സ്വീകരിക്കുന്നതിനും സഹായകരമാകുന്നുണ്ടെന്നും കലക്ടര്‍ കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ പ്രസ് ക്ലബ് പ്രസിഡണ്ട് കെ. വിനോദ്ചന്ദ്രന്‍ അധ്യക്ഷതവഹിച്ചു. പ്രസ് ക്ലബ് തയ്യാറാക്കിയ മീഡിയ ഡയരക്ടറിയുടെ പ്രകാശനം കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി മനോഹരന്‍ മോറായി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. അബ്ദുര്‍ റഹ്മാന് നല്‍കി പ്രകാശനം ചെയ്തു.
മുതിര്‍ന്ന പത്രപ്രവര്‍ത്തകരായ റഹ്മാന്‍ തായലങ്ങാടി (മുന്‍ ബ്യൂറോ ചീഫ് ചന്ദ്രിക, കാസര്‍കോട്), വി.വി. പ്രഭാകരന്‍ (റിപോര്‍ട്ടര്‍, അമൃത ടി.വി., കാസര്‍കോട്), ഉണ്ണികൃഷ്ണന്‍ പുഷ്പഗിരി, (സീനിയര്‍ റിപോര്‍ട്ടര്‍, ഉത്തരദേശം), സണ്ണി ജോസഫ് (മുന്‍ ബ്യൂറോ ചീഫ് ദേശാഭിമാനി, കാസര്‍കോട്), ബാലകൃഷ്ണ പുത്തിഗെ (ബ്യൂറോ ചീഫ് പ്രജാവാണി, മംഗലാപുരം), കെ. സുബ്ബണ്ണ ഷെട്ടി (കെ.സി.സി. ചാനല്‍, കാസര്‍കോട്), എസ്. സുരേന്ദ്രന്‍ (റിപോര്‍ട്ടര്‍, കാരവല്‍), ദേവദാസ് പാറക്കട്ട (റിപോര്‍ട്ടര്‍, ഹൊസദിഗന്ധ, കാസര്‍കോട്) എന്നിവരെ കലക്ടര്‍ ആദരിച്ചു. പ്രസ് ക്ലബ് സെക്രട്ടറി മുഹമ്മദ് ഹാഷിം സ്വാഗതം പറഞ്ഞു.
കേരള പത്രപ്രവര്‍ത്തക യൂണിയന്‍ മുന്‍ സെക്രട്ടറി ടി.എ. ഷാഫി പത്രപ്രവര്‍ത്തരെ പരിചയപ്പെടുത്തി. വൈസ് പ്രസിഡണ്ട് മട്ടന്നൂര്‍ സുരേന്ദ്രന്‍, ജോ. സെക്രട്ടറി അബ്ദുര്‍ റഹ്മാന്‍ ആലൂര്‍ എന്നിവര്‍ സംസാരിച്ചു.
Photo: Achu Kasaragod & Shrikanth Kasaragod
Keywords: District Collector, Kerala, Kasaragod, Kerala, KUWJ, Media Worker, Media Directory, Honorable, Respect, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.