പട്ടാപകല്‍ മോഷണം: നാലു പേര് അറസ്റ്റില്‍
Sep 10, 2012, 20:53 IST
ബദിയഡുക്ക: പട്ടാപകല്‍ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ നാലുപേരെ പോലിസ് അറസ്റ്റ് ചെയ്തു. ബാപ്പാലിപ്പൊനത്തെ ഷാഹിദ്, അസീസ്, ജാഫര്‍, ഗുണാജെ ചീമുള്ളിയിലെ ഷംസു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ആഗസ്റ്റ് അഞ്ചിന് ബാപ്പാലിപ്പൊനത്തെ സി കെ അബ്ദുല്ലയുടെ വീട് കുത്തിത്തുറന്ന് ഒന്നര ലക്ഷം രൂപ മോഷ്ടിച്ച സംഭവത്തിലാണ് അറസ്റ്റ്. അബ്ദുല്ലയും കുടുംബവും പെരുന്നാളിന് വസ്ത്രം വാങ്ങാന്‍ പോയസമയത്തായിരുന്നു മോഷണം നടന്നത്.
Keywords : Kasaragod, Badiyaduka Robbery, Arrested, Police.