city-gold-ad-for-blogger

പി സി സി പള്ളിക്കാല്‍ സംഘടിപ്പിക്കുന്ന ഡേനൈറ്റ് ക്രിക്കറ്റ് ടൂര്‍ണമെന്റ് 28,29 തീയതികളില്‍

തളങ്കര: (www.kasargodvartha.com 21/11/2015) പള്ളിക്കാല്‍ ക്രിക്കറ്റ് ക്ലബ് (പി സി സി) സംഘടിപ്പിക്കുന്ന ഡേനൈറ്റ് നൈന്‍സ് ഓവര്‍ ആം ക്രിക്കറ്റ് ടൂര്‍ണമെന്റ് 28,29 തീയതികളില്‍ നടക്കും. പി.സി.സി.യുടെ 45-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് മത്സരം സംഘടിപ്പിക്കുന്നത്. തളങ്കര മുസ്ലിം ഹൈസ്‌കൂള്‍ ഗ്രൗണ്ടിലാണ് മത്സരം.

സലിം ബറക്ക, ഉസ്മാന്‍ ഹാജി, അമീര്‍, ബെന്നി ബഷീര്‍, മുസ്തഫ, മജീദ്, ഹംസ, ബദ്‌റുദ്ദീന്‍ പൊയക്കര തുടങ്ങിയവരുടെ നേതൃത്വത്തില്‍ തുടങ്ങിയ ക്ലബ് പിന്നീട് അപ്പോളോ സ്‌പോര്‍ട്‌സ് ക്ലബ്ബും കവി ടി. ഉബൈദിന്റെ നിര്യാണ ശേഷം അദ്ദേഹത്തിന്റെ സ്മരണാര്‍ത്ഥം ഉബൈദ് സ്‌പോര്‍ട്‌സ് ക്ലബ്ബും ഒടുവില്‍ പള്ളിക്കാല്‍ ക്രിക്കറ്റ് ക്ലബ്ബുമായി വളര്‍ന്നത്.

അണ്ടര്‍ 16 സംസ്ഥാന ക്യാപ്റ്റനായിരുന്ന എന്‍.എ നൗഷാദ്, അണ്ടര്‍ 19 സംസ്ഥാന ടീമിന് വേണ്ടി കളിച്ച ഹാരിസ് എന്നിവരും സംസ്ഥാന തലത്തില്‍ വിവിധ ടൂര്‍ണമെന്റുകളില്‍ തിളങ്ങിയ ഷഫീല്‍, സോണ്‍ താരങ്ങളായ സുബൈര്‍, ഫിറോസ്, സിറാജുദ്ദീന്‍, മികച്ച ഓള്‍ റൗണ്ടറായിരുന്ന അള്ളാഞ്ഞി തുടങ്ങിയവരും പി.സി.സിയിലൂടെയാണ് കളിച്ച് വളര്‍ന്നവരാണ്.

45-ാം വാര്‍ഷികാഘോഷ ചടങ്ങില്‍ രഞ്ജിതാരവും തളങ്കര സ്വദേശിയുമായ മുഹമ്മദ് അസ്ഹറുദ്ദീനെയും പഴയകാല രഞ്ജിതാരം ചന്ദ്രശേഖരനെയും ആദരിക്കും. മുതിര്‍ന്നവരുടെ ക്രിക്കറ്റ് പ്രദര്‍ശന മത്സരവും പരിപാടിയോടനുബന്ധിച്ച് നടക്കും.

ചാമ്പ്യന്മാര്‍ക്ക് വെല്‍ഫിറ്റ് ട്രോഫിയും രണ്ടാം സ്ഥാനക്കാര്‍ക്ക് ദീനാര്‍ ഫര്‍ഫാഷ് ട്രോഫിയും കാഷ് അവാര്‍ഡും സമ്മാനിക്കും. ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നവര്‍ മുന്‍ കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നതിനായി 9447552061 (നൗഷാദ്), 8089944484 (അമീന്‍) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
പി സി സി പള്ളിക്കാല്‍ സംഘടിപ്പിക്കുന്ന ഡേനൈറ്റ് ക്രിക്കറ്റ് ടൂര്‍ണമെന്റ് 28,29 തീയതികളില്‍


Keywords:  Kasaragod, Pallikkal, Thalangara, Cricket Tournament, Day night Cricket Tournament on 28th and 29th

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia