ദാറുസ്സലാം സമ്മേളനം: ദാരിമീസ് വിശാല കൗണ്‍സില്‍ മീറ്റ് 29ന്
Sep 25, 2012, 16:14 IST
കാസര്‍കോട്: ജാമിഅ ദാറുസ്സലാം അറബി കോളജിന്റെ 47-ാം വാര്‍ഷിക സമ്മേളനം നവംബര്‍ 15 മുതല്‍ കൊയിലാണ്ടി നന്തിയില്‍ ശംസുല്‍ ഉലമ നഗറില്‍ നടക്കും.
സമ്മേളനത്തിന്റെ വിജയത്തിനായി ജില്ലാതല പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനും ദാറുസ്സലാം ജൂനിയര്‍ കോളജിന്റെ അനുബന്ധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ദാരിമീസ് കാസര്‍കോട് ജില്ലാ കമ്മിറ്റി നടത്തുന്ന ദാരിമീസ് വിശാല കൗണ്‍സില്‍ മീറ്റ് സെപ്തംബര്‍ 29ന് ശനിയാഴ്ച രാവിലെ പത്ത് മണിക്ക് എന്‍.എ. ടൂറിസ്റ്റ് ഹോമിലെ സമസ്ത ഓഫീസില്‍ വെച്ച് ചേരും. യോഗത്തില്‍ സംസ്ഥാന നേതാക്കളും ജില്ലാ കോഡിനേറ്ററും സംബന്ധിക്കും.
Keywords: Conference, Anniversary, Jamia Darussalam Arabic College, Educatin Meet, Kasaragod, Kerala