city-gold-ad-for-blogger

ദാറുല്‍ ഹുദാ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

ദാറുല്‍ ഹുദാ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
തിരൂരങ്ങാടി: ദാറുല്‍ ഹുദായിലേയും പതിനേഴ് അഫിലിയേറ്റഡ് സ്ഥാപനങ്ങളിലേയും സെക്കന്‍ഡറി ഏകീകൃത പ്രവേശന പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. സമസ്തയുടെ അഞ്ചാംക്ലാസ് പാസ്സായവരോ ഈ കൊല്ലത്തെ പൊതുപരീക്ഷയില്‍ വിജയം പ്രതീക്ഷിക്കുന്നവരോ ആയവരും ആഗസ്റ്റ് പത്തിന് പതിനൊന്നര വയസ്സ് കവിയാത്തവരുമായ ആണ്‍കുട്ടികള്‍ക്കാണ് പ്രവേശനം. പഠനം, താമസം, ഭക്ഷണം, പ്രാഥമിക ചികിത്സ മുതലായവ സൗജന്യമായിരിക്കും.

അപേക്ഷാ ഫോറം, പ്രോസ്പക്ടസ് എന്നിവ അമ്പത് രൂപക്ക് ദാറുല്‍ ഹുദാ ഓഫീസില്‍ നിന്നോ അഫ്‌ലിയേറ്റഡ് സ്ഥാപനങ്ങളില്‍ നിന്നോ ലഭിക്കും. ദാറുല്‍ ഹുദാ വെബ്‌സൈറ്റില്‍ നിന്നും (www.darulhuda.com,www.dhiu.ifo) ഫോറം ഡൗണ്‍ലോഡ് ചെയ്‌തെടുക്കുന്നവര്‍ പ്രവേശന പരീക്ഷാ സമയത്ത് അമ്പത് രൂപ നല്‍കേണ്ടതാണ്.

സമസ്തയുടെ മൂന്നാം ക്ലാസ് പൂര്‍ത്തിയാക്കിയവരും ഒമ്പത് വയസ്സ് കവിയാത്തവരുമായ വിദ്യാര്‍ഥികള്‍ക്ക് മമ്പുറം സയ്യിദ് അലവി മൗലദ്ദവീല ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളേജിലേക്കും, സമ്‌സതയുടെ 5-ാം ക്ലാസ് പാസ്സായവരും ആഗസ്ത് പത്തിന് പതിനൊന്ന് വയസ്സ് കവിയാത്തവരുമായ പെണ്‍കുട്ടികള്‍ക്ക് ഫാതിമാ സഹ്‌റാ ഇസ്‌ലാമിക് വനിതാ കോളേജിലെ സെക്കന്ററി ഒന്നാം വര്‍ഷത്തിലേക്കും പ്രവേശനം നല്‍കുന്നു. പൂരിപ്പിച്ച അപേക്ഷകള്‍ റമളാന്‍ ഇരുപതിനോ അതിനു മുമ്പോ ഓഫീസില്‍ ലഭിച്ചിരിക്കണം.

ജൂലൈയില്‍ നടന്ന സെക്കന്‍ഡറി, സീനിയര്‍ സെക്കന്‍ഡറി, ഡിഗ്രി പൊതുപരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. സെക്കന്‍ഡറി ഫൈനലില്‍ അബ്ദുല്‍ ബാസിഥ് (മാലിക് ദീനാര്‍ തളങ്കര, കാസര്‍കോട്), ബാസിഥ് എം (നഹ്ജുറശാദ് ചാമക്കാല, തൃശൂര്‍), മുഹമ്മദ് ഫാഇസ് സി. എച്ച് (ദാറുല്‍ ഹുദാ ചെമ്മാട്) എന്നിവരും സീനിയര്‍ സെക്കന്‍ഡറി ഫൈനലില്‍ അലി ജാബിര്‍. കെ (ദാറുല്‍ ഹുദാ ചെമ്മാട്), ശിഹാബുദ്ദീന്‍ എ (മന്‍ഹജുറശാദ് ചേലേമ്പ്ര), സാബിത്ത് ഇപി (ദാറുല്‍ ഹുദാ ചെമ്മാട്), ഡിഗ്രി വിഭാഗത്തില്‍ മുഹമ്മദ് റമീസ് ചേലേമ്പ്ര, മുഹമ്മദ് അമീന്‍, ഹുസൈന്‍ ആലപ്പുഴ (മൂവരും ദാറുല്‍ ഹുദാ) എന്നിവര്‍ ഒന്നും രണ്ടും മൂന്നും റാങ്കുകള്‍ കരസ്ഥമാക്കി. വിശദ വിവരം ദാറുല്‍ ഹുദാ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

Keywords: Darul huda University, Application invited, Thirurangadi

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia