city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ചെര്‍ക്ക­ള­യില്‍ ദര്‍സ് തുട­ങ്ങുന്നു

ചെര്‍ക്ക­ള­യില്‍ ദര്‍സ് തുട­ങ്ങുന്നു
ചെര്‍ക്കള: ചെര്‍ക്കള മുഹ്‌യു­ദ്ദീന്‍ വലിയ ജുമു­അത്ത് പള്ളി കമ്മി­റ്റി­യുടെ ആഭി­മു­ഖ്യ­ത്തില്‍ ദര്‍സ് തുട­ങ്ങാന്‍ ഖുവ്വ­ത്തുല്‍ ഇസ്‌ലാം മദ്ര­സ­യില്‍ ചേര്‍ന്ന ജമാ­അത്ത് പ്രവര്‍ത്തക സമിതി തീരു­മാ­നി­ച്ചു. പ്രസി­ഡണ്ട് ചെര്‍ക്കളം അബ്­ദു­ല്ല അധ്യ­ക്ഷത വഹി­ച്ചു. ജന­റല്‍ സെക്ര­ട്ടറി സി.­എം.­അ­ബ്ദുല്‍ ഖാദര്‍ ഹാജി സ്വാഗതം പറ­ഞ്ഞു. ദര്‍സിന് 'ദാറുല്‍ ഫുഖാന്‍' എന്ന് നാമക­രണം ചെയ്തു.

ഖുവ്വ­ത്തുല്‍ ഇസ്‌ലാം മദ്ര­സ­യില്‍ നിന്നും പൊതു­പ­രീ­ക്ഷ­യില്‍ നൂറ് ശത­മാനം വിജയം കര­സ്ഥ­മാ­ക്കിയ വിദ്യാര്‍ത്ഥി­കളെ യോഗം അനു­മോ­ദി­ച്ചു. നൂറ് ശത­മാനം മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥി­കള്‍ക്കും ക്ലാസിന്റെ ചാര്‍ജ്ജ് വഹി­ക്കുന്ന മദ്രസ മുഅ­ല്ലി­മീ­ങ്ങള്‍ക്കും ക്യാഷ് അവാര്‍ഡ് നല്‍കാന്‍ തീ­രു­മാ­നി­ച്ചു. ജമാഅത്ത് കമ്മിറ്റി ഭാര­വാ­ഹി­ക­ളായ ചെര്‍ക്കള മുഹ­മ്മദ് ഹാജി, എ.­അ­ബ്ദു­ല്ല­ക്കു­ഞ്ഞി, സി.­എം.­അ­ബൂ­ബ­ക്കര്‍ ഹാജി, സി.കെ. ഷാഫി, കെ. ബഷീര്‍, ബി. ബഷീര്‍ സംബ­ന്ധി­ച്ചു.

Keywords : Kasaragod, Cherkalam, Dars-e-Quran, Cherkala Muhiyuddeen Valiya Jamahath masjid, Mosque, Cherkalam Abdulla.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia