city-gold-ad-for-blogger

ദാരിമീസ് അസോസിയേഷൻ കാസർകോട് ജില്ലാ കമ്മിറ്റിയുടെ 'ശംസൊളി 26' ഒക്ടോബർ 3-ന്; സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ ഉദ്ഘാടനം ചെയ്യും

Darimis Association's 'Shamsoli 26' in Kasaragod on October 3; Syed Muhammad Jifri Muthukkoya Thangal to inaugurate
KasargodVartha Photo

● സമസ്ത കേന്ദ്ര മുശാവറ വൈസ് പ്രസിഡൻ്റ് എ വി അബ്ദു റഹ് മാൻ മുസ്ലിയാരെ ചടങ്ങിൽ ആദരിക്കും
● മഞ്ചേശ്വരം എംഎൽഎ അശ്റഫ് പരിപാടിയിൽ മുഖ്യാതിഥിയായി സംബന്ധിക്കും
● മുജീബ് റഹ് മാൻ അൻസാരി നീലഗിരി പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തും
● രോഗികളായ ദാരിമികൾക്കുള്ള ചികിത്സാ സഹായ വിതരണവും വേദിയിൽ നടക്കും

കാസർകോട്: (KasargodVartha) സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയായിരുന്ന ശംസുൽ ഉലമയുടെ പേരിൽ കാസർകോട് ജില്ലാ ദാരിമീസ് അസോസിയേഷൻ്റെ കീഴിൽ നടത്തിവരാറുള്ള പരിപാടികൾക്ക് ഒരുക്കങ്ങളായി. മൗലീദ് സദസ്സും അനുസ്മരണവും ദുആ മജ്‌ലിസും ഉൾപ്പെടുന്ന 'ശംസൊളി 26' 2026 ഒക്ടോബർ 3 ശനിയാഴ്ച രാവിലെ 9 മണി മുതൽ പുത്തിഗെ കളത്തൂർ ഖാസി അക്കാദമിയിൽ വെച്ച് നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഉദ്ഘാടനവും ആദരിക്കൽ ചടങ്ങും

ദാരിമീസ് ജില്ലാ പ്രസിഡൻ്റ് അബ്ദുസ്സലാം ദാരിമി ആലംപാടിയുടെ അധ്യക്ഷതയിൽ ചേരുന്ന പരിപാടി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡൻ്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ ഉദ്ഘാടനം ചെയ്യും. ജാമിഅ ദാറുസ്സലാം അൽ ഇസ്ലാമിയ കോളേജിൻ്റെ ജനറൽ സെക്രട്ടറിയും സമസ്ത കേന്ദ്ര മുശാവറ വൈസ് പ്രസിഡൻ്റുമായ എ വി അബ്ദു റഹ് മാൻ മുസ്ലിയാരെ ചടങ്ങിൽ ആദരിക്കും.

തുടർന്ന് എ വി അബ്ദു റഹ് മാൻ മുസ്ലിയാർ പ്രഭാഷണം നടത്തും. മഞ്ചേശ്വരം എംഎൽഎ അശ്റഫ് പരിപാടിയിൽ മുഖ്യാതിഥിയായി സംബന്ധിക്കും. ഇതിന് പുറമെ രോഗിയായി കഴിയുന്ന ദാരിമികൾക്കുള്ള ചികിത്സാസഹായ വിതരണവും വേദിയിൽ നടക്കും.

പ്രാർഥനാ സദസ്സും പ്രഭാഷണങ്ങളും

ശംസുൽ ഉലമ മൗലിദ് സദസ്സിന് ഉസ്താദ് ജി എസ് അബ്ദുൽ ഹമീദ് ദാരിമി നായന്മാർമൂല നേതൃത്വം നൽകും. എം എസ് മദനി തങ്ങൾ ഓലമുണ്ടയുടെ നേതൃത്വത്തിലാകും കൂട്ടുപ്രാർഥന നടക്കുക. പരിപാടിയിൽ മുജീബ് റഹ്മാൻ അൻസാരി നീലഗിരി മുഖ്യപ്രഭാഷണം നടത്തും. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെയും പോഷക ഘടകങ്ങളുടെയും സംസ്ഥാന, ജില്ലാ നേതാക്കന്മാർ പരിപാടിയിൽ സംബന്ധിക്കും.

പരിപാടിയുടെ ഭാഗമായി സ്വാഗത സംഘം ചെയർമാൻ അബ്ബാസ് ഫൈസി പുത്തിഗെ പതാക ഉയർത്തും. അബ്ദുസ്സലാം ദാരിമി ആലംപാടി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ജില്ലാ ജനറൽ സെക്രട്ടറി സക്കരിയ ദാരിമി കാക്കടവ് സ്വാഗതവും റഫീഖ് ദാരിമി മൻച്ചി നന്ദിയും പറയും.

ദാരിമീസ് കാസർകോട് ജില്ലാ പ്രസിഡൻ്റ് അബ്ദുസ്സലാം ദാരിമി ആലംപാടി, ജില്ലാ ജനറൽ സെക്രട്ടറി സക്കരിയ ദാരിമി കാക്കടവ്, സെക്രട്ടറിമാരായ ആദം ദാരിമി നാരമ്പാടി, റസാക്ക് ദാരിമി മീലാദ് നഗർ, എം എ കന്തൽ ദാരിമി, റഫീഖ് ദാരിമി മൻച്ചി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

കൂടുതല്‍ വാർത്തകളും വിശേഷങ്ങളും അറിയാന്‍ ഞങ്ങളുടെ ഫേസ്ബുക്ക് പേജും വാട്സ് ആപ്പ് ചാനലും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് കമൻ്റായി രേഖപ്പെടുത്തുക. 

Article Summary: Darimis Association to organize 'Shamsoli 26' in Kasaragod on October 3.

#SamasthaKerala #KasaragodNews #DarimisAssociation #ShamsulUlama #MalayalamNews #IslamicEvents #RenuNews

കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia