Harmony | മതസൗഹാർദത്തിന്റെ ഉദാത്ത മാതൃക; ക്ഷേത്ര നവീകരണ ഫണ്ടിലേക്ക് തുക കൈമാറി ജമാഅത്ത് - ദർഗ ശരീഫ് ഭാരവാഹികൾ

● അതിഞ്ഞാൽ ജമാഅത്ത് - ദർഗ ശരീഫ് കമ്മിറ്റി ആണ് സംഭാവന നൽകിയത്.
● മടിയൻകൂലോം ക്ഷേത്രപാലക ക്ഷേത്രത്തിലാണ് സംഭാവന നൽകിയത്.
● ക്ഷേത്ര ഭാരവാഹികൾ ജമാഅത്ത് ഭാരവാഹികളെ സ്വീകരിച്ചു
കാഞ്ഞങ്ങാട്: (KasargodVartha) മതമൈത്രിയുടെ ഉത്തമ മാതൃകയായി, അതിഞ്ഞാൽ മുസ്ലിം ജമാഅത്ത് - ദർഗ ശരീഫ് ഭാരവാഹികൾ പാട്ട് ഉത്സവം നടക്കുന്ന മടിയൻകൂലോം ക്ഷേത്രപാലക ക്ഷേത്രം സന്ദർശിച്ചു. ക്ഷേത്ര നവീകരണ ഫണ്ടിലേക്ക് ജമാഅത്ത് കമ്മിറ്റിയുടെ സംഭാവനയും കൈമാറി. രണ്ടാം പാട്ടുത്സവ ദിനമായ ഞായറാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് അതിഞ്ഞാൽ ദർഗ ശരീഫ് ജമാഅത്ത് ഭാരവാഹികൾ ക്ഷേത്രത്തിൽ എത്തിയത്.
ജമാഅത്ത് സെക്രട്ടറി പാലാട്ട് ഹുസൈൻ ഹാജി, ട്രഷറർ സി എച്ച് സുലൈമാൻ ഹാജി, ഉറൂസ് കമ്മിറ്റി ചെയർമാൻ പി എം ഫാറൂഖ് ഹാജി, വൈസ് പ്രസിഡന്റുമാരായ പാലക്കി മുഹമ്മദ് കുഞ്ഞി ഹാജി, ബി മുഹമ്മദ് ഹാജി, ജോയിന്റ് സെക്രട്ടറിമാരായ അഷ്റഫ് ഹന്ന, ഖാലിദ് അറബിക്കാടത്ത്, സി എച്ച്. റിയാസ് എന്നിവരും എം എം കെ മുഹമ്മദ് കുഞ്ഞി, റമീസ് അഹമ്മദ്, യൂസഫ് കോയാപള്ളി എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.
ജമാഅത്ത് ഭാരവാഹികളെ ട്രസ്റ്റി ബോർഡ് ചെയർമാൻ വി എം ജയദേവൻ, അംഗങ്ങളായ എൻ വി ബേബി രാജ്, വി. നാരായണൻ, കെ. വി. അശോകൻ, ക്ഷേത്ര നവീകരണ കമ്മിറ്റി ഭാരവാഹികളായ വി. കമ്മാരൻ, സി. വി. തമ്പാൻ, തോക്കാനം ഗോപാലൻ, നാരായണൻ, കുതിരുമ്മൽ ഭാസ്കരൻ, ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ പി. വിജയൻ, ടി.വി. തമ്പാൻ എന്നിവരുടെ നേതൃത്വത്തിലുള്ള മടിയൻകൂലോം ക്ഷേത്ര ഭാരവാഹികൾ സ്വീകരിച്ചു.
#InterfaithHarmony #ReligiousTolerance #Kerala #Kanhangad #TempleDonation #Community