ഡിഫെറെന്റ്ലി ഏബിൾഡ് പീപ്പിൾസ് ലീഗ് ജില്ലാ സമ്മേളനം മെയ് 10 ന് കാസർകോട്ട്

● കാസർകോട് മുനിസിപ്പൽ ഹാളിൽ രാവിലെ 9 മുതൽ വൈകുന്നേരം 4 വരെ.
● ഭിന്നശേഷിക്കാരുടെ കലാപരിപാടികളും ഗാനവിരുന്നും ഉണ്ടാകും.
● ആനുകൂല്യങ്ങൾക്കും മെമ്പർഷിപ്പിനുമായി പ്രത്യേക കൗണ്ടറുകൾ.
● രജിസ്റ്റർ ചെയ്യാത്തവർ സമ്മേളനത്തിൽ പങ്കെടുക്കാൻ അഭ്യർത്ഥന.
കാസർകോട്: (KasargodVartha) ഭിന്നശേഷിക്കാർക്ക് വിശാലമായ ഒരുമയുടെ കൂടാരം തീർത്ത് ഡിഫെറെന്റ്ലി ഏബിൾഡ് പീപ്പിൾസ് ലീഗ് (DAPL). സംഘടനയുടെ ജില്ലാ സമ്മേളനം മെയ് 10ന് ശനിയാഴ്ച കാസർകോട് മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ വെച്ച് നടക്കുമെന്ന് ഡിഎപിഎൽ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ പോഷക സംഘടനയായ DAPL, എല്ലാത്തരം ഭിന്നശേഷി സമൂഹത്തിന്റെയും ഉന്നമനത്തിനായി പ്രവർത്തിക്കുന്നു. സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി സംഘടിപ്പിക്കുന്ന കാസർകോട് ജില്ലാ സമ്മേളനം 2025 മെയ് 10ന് രാവിലെ 9 മുതൽ വൈകുന്നേരം 4 വരെ കാസർകോട് മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ നടക്കും.
മുസ്ലിം ലീഗ് സംസ്ഥാന, ജില്ലാ നേതാക്കൾ, DAPL സംസ്ഥാന, ജില്ലാ നേതാക്കൾ, ജനപ്രതിനിധികൾ എന്നിവർ സമ്മേളനത്തിന് നേതൃത്വം നൽകും. ആർ പി ഡബ്ലിയു ഡി നിയമത്തെക്കുറിച്ച് അക്കര ഫൗണ്ടേഷൻ സി ഇ ഒ മുഹമ്മദ് യാസർ വാഫി ക്ലാസ്സെടുക്കും. പ്രമുഖ ജീവകാരുണ്യ പ്രവർത്തകൻ അമർഷാൻ തലശ്ശേരി മുഖ്യാതിഥിയായി പങ്കെടുക്കും.
മുസ്ലിം ലീഗിന്റെയും പോഷക-അനുബന്ധ സംഘടനകളുടെയും ജില്ലാ, മണ്ഡലം, മുനിസിപ്പൽ/പഞ്ചായത്ത്, വാർഡ് നേതാക്കൾ ഡിഎപിഎൽ-DAPL സമ്മേളനത്തിൽ പങ്കെടുത്ത് പരിപാടിയുടെ വിജയം ഉറപ്പാക്കണമെന്ന് സ്വാഗതസംഘം ചെയർമാൻ കല്ലട്ര മാഹിൻ ഹാജി, ജനറൽ കൺവീനർ എ. അബ്ദുൽ റഹിമാൻ, ട്രഷറർ പി എം മുനീർ ഹാജി കമ്പാർ എന്നിവർ അഭ്യർത്ഥിച്ചു.
രാവിലെ 9ന് രജിസ്ട്രേഷൻ ആരംഭിക്കും. 9.30ന് സ്വാഗതസംഘം ജനറൽ കൺവീനറും മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറിയുമായ എ അബ്ദുറഹിമാൻ പതാക ഉയർത്തും. 10ന് സ്വാഗതസംഘം ചെയർമാൻ കല്ലട്ര മാഹിൻ ഹാജിയുടെ അധ്യക്ഷതയിൽ സ്വാഗതസംഘം മുഖ്യ രക്ഷാധികാരിയും ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി ട്രഷററും മുൻ മന്ത്രിയുമായ സി ടി അഹമ്മദലി സമ്മേളനം ഉദ്ഘാടനം ചെയ്യും.
സ്വാഗതസംഘം ജനറൽ കൺവീനർ എ അബ്ദുറഹിമാൻ, ട്രഷറർ പി കെ മുനീർ ഹാജി കമ്പാർ, രക്ഷാധികാരികളായ എംഎൽഎമാരായ എൻ എ നെല്ലിക്കുന്ന്, എ കെ എം അഷ്റഫ്, ഡിഎപിഎൽ-DAPL സംസ്ഥാന പ്രസിഡന്റ് ബഷീർ മമ്പറം, ജനറൽ സെക്രട്ടറി കുഞ്ഞബ്ദുല്ല കൊളവയൽ കാസർകോട്, ട്രഷറർ കരീം പന്നിത്തടം, ജോയിന്റ് സെക്രട്ടറി സിദ്ദീഖ് പള്ളിപ്പുഴ കാസർകോട്, ജില്ലാ പ്രസിഡന്റ് യു കെ സൈഫുള്ള തങ്ങൾ മഞ്ചേശ്വരം, ജനറൽ സെക്രട്ടറി ബേവി മുഹമ്മദ് കുഞ്ഞി, ട്രഷറർ ഹനീഫ മൗലവി കുമ്പള, സ്വാഗത സംഘം ജോയിൻ കൺവീനർ വി പി ഖാദർ തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിക്കും.
ഭിന്നശേഷിക്കാരുടെ കലാപരിപാടികളും കേരള മാപ്പിള കലാ അക്കാദമിയുടെ ഗാനവിരുന്നും ഉണ്ടായിരിക്കും. വൈകുന്നേരം 4ന് പരിപാടി സമാപിക്കും.
സർക്കാരിൽ നിന്നുള്ള ആനുകൂല്യങ്ങൾക്കുള്ള അപേക്ഷകൾ (പ്രധാനമായും നിരാമയ ഇൻഷുറൻസ്, യു ഡി ഐ ഡി കാർഡ്), ഡിഎപിഎൽ-DAPL മെമ്പർഷിപ്പ് എന്നിവയ്ക്കായി സമ്മേളനത്തിൽ പ്രത്യേക കൗണ്ടറുകൾ ഉണ്ടാകും.
യു ഡി ഐ ഡി അപേക്ഷ, നിരാമയ ഇൻഷുറൻസ് രജിസ്ട്രേഷൻ എന്നിവയ്ക്കായി മെഡിക്കൽ സർട്ടിഫിക്കറ്റ് ഇല്ലാത്തവരും യാത്രാ പാസ് ഇല്ലാത്തവരും ആവശ്യമായ രേഖകളുടെ ഓരോ ഫോട്ടോകോപ്പിയും ഒരു പാസ്പോർട്ട് സൈസ് ഫോട്ടോയും കൊണ്ടുവരണം.
കൊണ്ടുവരേണ്ട രേഖകൾ:
ആധാർ കാർഡ്, മെഡിക്കൽ സർട്ടിഫിക്കറ്റ്, റേഷൻ കാർഡ്, യു ഡി ഐ ഡി കാർഡ് (എല്ലാം ഓരോ കോപ്പി), പാസ്പോർട്ട് സൈസ് ഫോട്ടോ, ബാങ്ക് പാസ്ബുക്ക് (ഒരു കോപ്പി). ഇതുവരെ രജിസ്റ്റർ ചെയ്യാത്ത എല്ലാവരും ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കണമെന്ന് നേതാക്കൾ അഭ്യർത്ഥിച്ചു.
വാർത്താ സമ്മേളനത്തിൽ പൂക്കോയ തങ്ങൾ ഹോസ്പിസ് സംസ്ഥാന സമിതി അംഗവും DAPL ജില്ലാ സമ്മേളന സ്വാഗത സംഘം ട്രഷററുമായ പി എം മുനീർ ഹാജി കമ്പാർ, സ്വാഗത സംഘം ജോയിൻ കൺവീനർ വി പി ഖാദർ, DAPL സംസ്ഥാന ജനറൽ സെക്രട്ടറി കുഞ്ഞബ്ദുല്ല കൊളവയൽ, ജില്ലാ ജനറൽ സെക്രട്ടറി ബേവി മുഹമ്മദ് കുഞ്ഞി, ട്രഷറർ ഹനീഫ മൗലവി കുമ്പള, കാസർകോട് മണ്ഡലം നിരീക്ഷകൻ നാസർ ചെർക്കളം എന്നിവർ പങ്കെടുത്തു.
കാസർകോട്ട് മെയ് 10ന് നടക്കുന്ന ഡിഎപിഎൽ ജില്ലാ സമ്മേളനത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Summary: The Differently Abled People's League (DAPL) will hold its Kasaragod district conference on May 10th. The conference aims to unite and support differently-abled individuals, featuring leaders, discussions on RPWD Act, and cultural programs.
#DAPL, #Kasaragod, #DifferentlyAbled, #MuslimLeague, #Conference, #Inclusion