city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഉദുമയില്‍ റെയില്‍വെയുടെ മരംമുറി നാട്ടുകാരുടെ നെഞ്ചിടിപ്പ് കൂട്ടുന്നു; അപകട ഭീഷണിയായി വന്‍മരങ്ങള്‍

ഉദുമ: (www.kasargodvartha.com 05/07/2015) റെയില്‍വെയുടെ മരം മുറി തുടരുമ്പോള്‍ ഉദുമയിലെ ഓട്ടോ ഡ്രൈവര്‍മാരുടെയും, കച്ചവടക്കാരുടെയും നാട്ടുകാരുടെയും നെഞ്ചിടിപ്പ് കൂടുന്നു. റെയില്‍വെ വൈദ്യുതീകരണത്തിന്റെ ഭാഗമായി ലൈന്‍ കടന്നുപോകുന്നിടങ്ങളിലെ മരക്കൊമ്പുകള്‍ റെയില്‍വെ അധികൃതര്‍ മുറിച്ചുമാറ്റിയിരുന്നു. എന്നാല്‍ മരങ്ങളുടെ ഒരു ഭാഗത്തെ വലിയ ശിഖിരങ്ങള്‍ മാത്രം മുറിച്ചുമാറ്റിയത് അപകടം ഉണ്ടാക്കുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.

ഒരുവശത്തെ മരക്കൊമ്പുകള്‍ മാത്രം മുറിക്കുന്നത് മരത്തിന്റെ നിലനില്‍പ്പിനെ ബാധിക്കും. ഇപ്പോള്‍ റെയില്‍പാളത്തിന്റെ ഭാഗത്തുള്ള ശിഖിരങ്ങളാണ് മുറിച്ചുമാറ്റിയിട്ടുള്ളത്. എതിര്‍ഭാഗത്തെ ശിഖിരങ്ങള്‍ നില്‍ക്കുന്നതാകട്ടെ ദിനംപ്രതി നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന സംസ്ഥാന പാതയിലേക്കും. മാത്രവുമല്ല ഈ മരത്തണലില്‍ കച്ചവടം നടത്തുന്നവരും ഏറെയാണ്. ഇതോടൊപ്പം സ്‌കൂള്‍ കുട്ടികളടക്കം നിരവധി പേര്‍ തണലിനായി ആശ്രയിക്കുന്നത് ഈ മരങ്ങളെയാണ്. ഓട്ടോ, ടെമ്പോ സ്റ്റാന്‍ഡുകള്‍ സ്ഥിതി ചെയ്യുന്നതും മരചുവട്ടിലാണ്. ശക്തമായ കാറ്റും മഴയും വന്നാല്‍ ശിഖിരങ്ങള്‍ നഷ്ടമായ മരങ്ങള്‍ ഒരു ഭാഗത്തേക്ക് നിലംപതിക്കുമെന്ന ആശങ്കയാണ് നാട്ടുകാര്‍ക്കുള്ളത്.

കോതമംഗലത്ത് ആഴ്ചകള്‍ക്ക് മുമ്പ് സ്‌കൂള്‍ ബസിന് മുകളില്‍ മരം വീണ് അഞ്ച് പിഞ്ചോമനകള്‍ മരിച്ചതിന്റെ ഭീതിയും ഇവിടത്തുകാര്‍ക്കുണ്ട്. ഒരാഴ്ച മുമ്പ് കണ്ണൂരില്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചതും മരം പൊട്ടിവീണാണ്. വലിയൊരു അപകടം പതിയിരിക്കുന്ന ഇവിടെ ആവശ്യമായ നടപടികള്‍ അധികാരികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാര്‍ ഒന്നടങ്കം ആവശ്യപ്പെടുന്നത്.

കെ.എസ്.ടി.പി കോടാലിവെച്ചത് 10ലധികം തണല്‍ മരങ്ങള്‍ക്ക്

കാസര്‍കോട്-കാഞ്ഞങ്ങാട് സംസ്ഥാന പാത വികസത്തിന്റെ ഭാഗമായി ഉദുമ ടൗണില്‍ മാത്രമായി കെ.എസ്.ടി.പിയുടെ കോടാലി വീണത് പത്തിലധികം വന്‍മരങ്ങള്‍ക്ക്. ഉദുമ ടൗണ്‍ ജുമാമസ്ജിദ്, ഉദുമ പടിഞ്ഞാര്‍ റോഡ്, ബസ് സ്‌റ്റോപ്പ് പരിസരം, സര്‍വീസ് സഹകരണ ബാങ്ക് എന്നിവയ്ക്ക് സമീപത്ത് നിന്നായാണ് ഇത്രയധികം മുത്തശ്ശിമരങ്ങള്‍ക്ക് കോടാലി വീണത്.

ഇതില്‍ പകുതിയിലധികം മരങ്ങളും വെട്ടിയത് അനാവശ്യമായിരുന്നുവെന്ന് അന്നുതന്നെ പരാതി ഉയര്‍ന്നിരുന്നു. എന്നാല്‍ ഓട്ടോ സ്റ്റാന്‍ഡുകളുടെ സ്ഥലസൗകര്യത്തിനുവേണ്ടിയാണ് കൂടുതല്‍ മരങ്ങള്‍ വെട്ടിമാറ്റിയതെന്നായിരുന്നു കെ.എസ്.ടി.പിയുടെ വിശദീകരണം.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

ഉദുമയില്‍ റെയില്‍വെയുടെ മരംമുറി നാട്ടുകാരുടെ നെഞ്ചിടിപ്പ് കൂട്ടുന്നു; അപകട ഭീഷണിയായി വന്‍മരങ്ങള്‍

ഉദുമയില്‍ റെയില്‍വെയുടെ മരംമുറി നാട്ടുകാരുടെ നെഞ്ചിടിപ്പ് കൂട്ടുന്നു; അപകട ഭീഷണിയായി വന്‍മരങ്ങള്‍
ഉദുമയില്‍ റെയില്‍വെയുടെ മരംമുറി നാട്ടുകാരുടെ നെഞ്ചിടിപ്പ് കൂട്ടുന്നു; അപകട ഭീഷണിയായി വന്‍മരങ്ങള്‍
ഉദുമയില്‍ റെയില്‍വെയുടെ മരംമുറി നാട്ടുകാരുടെ നെഞ്ചിടിപ്പ് കൂട്ടുന്നു; അപകട ഭീഷണിയായി വന്‍മരങ്ങള്‍

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia