പോസ്റ്റ്മാസ്റ്റര്‍ ദാമോദരന്‍ കൊലക്കേസ്: വിചാരണ ചൊവ്വാഴ്ച ആരംഭിക്കും
Jan 14, 2013, 19:33 IST
കാഞ്ഞങ്ങാട്: അമ്പലത്തറയിലെ പോസ്റ്റ്മാസ്റ്ററും ആര്‍.എസ്.എസ് മണ്ഡലം കാര്യവാഹുമായ പി.വി. ദാമോദരനെ വെട്ടിക്കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ചൊവ്വാഴ്ച കാസര്‍കോട് അതിവേഗ (രണ്ട്) കോടതിയില്‍ ആരംഭിക്കും.
2003 ജൂണ്‍ 23ന് ഉച്ചക്ക് 12.45 മണിയോടെയാണ് ദാമോദരനെ ഒരു സംഘം പോസ്റ്റോഫീസില്‍ അതിക്രമിച്ചു കടന്ന് വെട്ടിക്കൊലപ്പെടുത്തിയത്. ദാമോദരന്‍ വധവുമായി ബന്ധപ്പെട്ട് സോഡ സുരേഷ്, രതീഷ്, മോഹനന്‍, മധു, രതീഷ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ദാമോദരന്റെ ദേഹത്ത് പതിനേഴോളം വെട്ടുകളാണ് ഉണ്ടായിരുന്നത്.
രാഷ്ട്രീയ വിരോധവും സോഡ സുരേഷിന്റെ സഹോദരന്‍ വിജയനെ വാഴക്കോട്ട് വെച്ച് ഒരു സംഘം ആക്രമിച്ചുവെന്ന പ്രചാരണവുമാണ് നാടിനെ നടുക്കിയ കൊലപാതകത്തിന് കാരണമായത്. ഒന്നു മുതല്‍ 9 വരെയുള്ള സാക്ഷികളെ ചൊവ്വാഴ്ച കോടതി വിസ്തരിക്കും. അഞ്ചാംവയലിലെ പി. ബാബുവാണ് കേസിലെ മുഖ്യസാക്ഷി. ഒന്നാം പ്രതി സോഡ സുരേഷിനുവേണ്ടി പ്രമുഖ അഭിഭാഷകന്‍ സി. കെ. ശ്രീധരനും മറ്റ് പ്രതികള്‍ക്കുവേണ്ടി അഡ്വ: കെ പുരുഷോത്തമനും, വാദിഭാഗത്തിനു വേണ്ടി അഡ്വ: ഇ. വിജയനും ഹാജരാകും. നേരത്തെ സി.പി.എം പ്രവര്‍ത്തകനായിരുന്ന സോഡ സുരേഷ് ദാമോദരന്‍ വധത്തിനു ശേഷം സി.പി.എം വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. കൂട്ട് പ്രതികള്‍ ഇപ്പോഴും സി.പി.എമ്മില്‍ തന്നെയാണ്.

Keywords: Postmaster, Damodharan, Murder case, Ambalathara, Kanhangad, Court, Kasaragod, Kerala, Malayalam news